Friday, 11 November 2016

മനസ്സ്

വസ്തുക്കളെ പറ്റിയുള്ള അവബോധമാണ് മനസ്സ്.

ആദ്ധ്യാത്മീക ശരീരത്താൽ മൂടിക്കിടക്കുന്ന ആത്മാവാണ് മനസ്സ്. 

ഭൗതീക ശരീരത്തെ നിലനിർത്തുന്നതാണ് മനസ്സ്.

അവിദ്യ, സംസ്കാരം, മനോവസ്തു, ബന്ധനം, ഇവയെല്ലാംമനസ്സ്    തന്നെ.

     
പഞ്ചേന്ദ്രീയങ്ങൾ കൊണ്ട് അറിയുന്നതാണ് മനസ്സ്. 

വിശ്വം മുഴുവൻ ഓരോ പരമാണുവിലും കുടിക്കൊള്ളുന്ന ബോധം ആണ് മനസ്സ്. 

വസ്തുക്കളിൽ ലീനം ആയത് ആണ് മനസ്സ്.  ആഭരണത്തിൽ സ്വർണ്ണം പോലെ.   

വിഷയം വിഷയിൽ നിന്നും മാറ്റിയാൽ       അവശേഷിക്കുന്നത് ബോധം.  ആകാശം ഞാൻ  ഇവ നാമത്തിൽ മാത്രം.  ശരിക്കും പ്രപഞ്ചം ഉള്ളതാണോ ?    വിഷയ അവബോധവും ഉള്ളതാണോ ?  അവബോധം എന്ന പ്രതിഭാസമോ   ശൂന്യതയോ ജഢത്വമോ നിശ്ചലതയോ ചലനമോ ഒന്നും ഉള്ളതല്ല !!!   വിശ്വബോധം ചിത് മനസ്സ് മാത്രമേ ഉള്ളതായുള്ളൂ . 

ഇന്ദ്രജാലം പോലെ  നാനാവിഷയങ്ങളിൽ  വൈവിദ്യമായ  കർമ്മാനുഭവങ്ങളിൽ  നാം ബന്ധനത്തിൽ ആണെന്ന തോന്നലും  ഉള്ളതല്ല തന്നെ.  ബന്ധവിമോചനത്തിൽ ഉള്ള ആഗ്രഹങ്ങളും ഉണ്ടാക്കുന്നത് മനസ്സ്. 

പഞ്ചേന്ദ്രിയങ്ങളിലൂടെ ലോകത്തെ  അറിയുന്നതും,   കർമ്മേന്ദ്രിയങ്ങളിലൂടെ കർമ്മം  ചെയ്യുന്നതും മനസ്സാണ്.

 

ആഗ്രഹങ്ങളുടെ  കൂട്ടമാണ് മനസ്സ്.   

തുവാലയിലെ ഓരോ നൂലും നീക്കിയാൽ തുവാല ഇല്ലാതകുന്നതുപോലെ.  മനസ്സിൽ നിന്നും ചിന്തകളും ആഗ്രഹങ്ങളും നീക്കിയാൽ പിന്നെ മനസ്സ് ഇല്ല !!! പിന്നെ ഉള്ളത് ബോധം മാത്രം .  ബോധത്തിന്റെ ഇരിപ്പിടം ആണ് സത്യത്തിൽ മനസ്സ്.. 

അവബോധ തലം ജഗത്തിന്റെ  സൃഷ്ടികർത്താവ് ആണ് മനസ്സ് !!

ചെയ്തത് മുഴുവൻ  മനസ്സാണ് നിന്റെ ശരീരമല്ല!!?  മനസ്സ് ചലിക്കാത്ത അവസ്ഥക്ക് ആണ് മോക്ഷം എന്നു പറയുന്നത്. അഥവാ അഖണ്ഡബോധ സ്ഥിതി. 

മനസ്സിന്റെ ചലനം അവിദ്യ. മനസ്സിന്റെ  രൂപം സങ്കൽപം  രണ്ടും ഭിന്നമല്ല.....

ഓരോ നിമിഷവും മനസ്സ് ജനിച്ചുകൊണ്ടിരിക്കുന്നു, മരിച്ചുകൊണ്ടിരിക്കുന്നു. മനസ്സ് ജനിക്കുന്നത് ആഗ്രഹത്തിലൂടെയാണ്. ആഗ്രഹം മനസ്സിന്റെ ബീജരൂപമാണ്. ആഗ്രഹം പൂര്‍ണമാകുന്നതോടെ മനസ്സ് നിറയുന്നു. ശുദ്ധമായ മനസ്സ് ആത്മസ്വരൂപമാണ്; എല്ലാ ജീവികളിലും ഒന്നുപോലെയാണ്. നമ്മില്‍ ഭ്രമം ജനിപ്പിക്കുന്ന മനസ്സ് ത്രിഗുണാവരണത്താല്‍ മൂടപ്പെട്ടിരിക്കുന്ന മനസ്സാണ്. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം ഈ ആവരണത്തെ മാറ്റി ശുദ്ധമനസ്സിനെ മനസ്സിലാക്കുക എന്നതാണ്. ഇതാണ് ബ്രഹ്മസ്വരൂപമായ മനസ്സ്!!!

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment