Thursday, 3 November 2016

എല്ലാം എളുപ്പം

എല്ലാം എളുപ്പം നേടിയെടുക്കണം എന്ന ചിന്ത അപക്വതയുടെ ലക്ഷണമാണ്. അപക്വമായ മനസ്സിന് എങ്ങനെ പക്വതയാർന്ന മനസ്സ് അറിയാനാകും. കൂടാതെ എല്ലാം എളുപ്പം നേടണം എന്ന ചിന്ത തന്നെ എന്ത് നേടിയെടുക്കേണ്ടതാണ് എന്ന വിഷയത്തെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടു തന്നെയല്ലേ അങ്ങനെ ചിന്തിപ്പിച്ചത്.

അപക്വതയോടെ സാധനാ ലോകത്ത് പ്രവേശിക്കുമ്പോൾ അവർക്ക് സാധനയുടെ യാഥാർത്ഥ്യലോകം പിരിമുറുക്കം സൃഷ്ടിക്കും. അവൻ സാവധാനം പിൻമാറി പോക്കുന്നു. മനസ്സിന്റെ പക്വത സാധനാ ജീവിതത്തെ വിവേകത്തോടെ കണ്ടു മുന്നോട്ട് കൊണ്ടു പോവുകാൻ സഹായിക്കും.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment