Sunday, 20 November 2016

സ്വഭാവികം.

മനസ്സിൽ ചിന്തകൾ കടന്നു വരുന്നത് സ്വഭാവികം. എന്നാൽ വരുന്ന ചിന്തകൾ വ്യാഖ്യാനിച്ചറിയുന്നത് മനസ്സ് ശ്രമിക്കാറില്ല എന്നാലോ  ഓരോ നിഗമനങ്ങളിൽ മനസ്സ് എത്തണം എന്ന് മനസ്സിന് ഒരു വാശിയുണ്ട്. കാരണം മനസ്സിന് എല്ലാം ബോധ്യപ്പെടണം. ബോധ്യപ്പെട്ടാലേ മനസ്സിന് സമാധാനമുണ്ടാകൂ.

മനസ്സിനെ ബോധ്യപ്പെടുത്തി വൃഥാ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചാൽ ജീവിത അവസാനംവരെ അതു തുടരുന്നു എന്നത് അല്ലാതെ അതിന് ഒരു പൂർണ്ണ വിരാമം ഉണ്ടാക്കുന്നില്ല. മനസ്സുള്ളിടത്തോളം കാലം അത് അചഞ്ചലത കാണിച്ചു കൊണ്ടിരിക്കും. മനസ്സുള്ളിടത്തോളം കാലം സുഖദു:ഖ അനുഭവങ്ങളിൽ മുങ്ങി പൊങ്ങി നിലനിൽക്കും..

മനസ്സിനെ നിരീക്ഷിക്കുമ്പോൾ സംഗതി എല്ലാം തകിടം മറിയുന്നു. തന്നെ നിരീക്ഷിക്കുന്നവനെ മനസ്സ് ഭയക്കുന്നു. കാരണം ആ അനുഭവം മനസ്സിന് അജ്ഞാനമാണ്.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment