Thursday, 3 November 2016

ചോദ്യോത്തരം

എന്നിൽ ഉത്തരങ്ങൾ ഉണ്ട്, ആ ഉത്തരങ്ങൾ അറിയാൻ എന്നിൽ നിന്നും ചോദ്യങ്ങൾ വരുക തന്നെ വേണം, തുടക്കത്തിൽ ഉത്തരങ്ങൾ ഇല്ല എന്നാൽ ചോദ്യങ്ങൾ മാത്രമാവുമ്പോൾ സാധകന് ഗുരു അല്ലാതെ ആശ്രയം വേറെ ആരെയാണ് .

ധ്യാനസാധകൻ: എന്താണ് പ്രേമം? എന്താണ് ധ്യാനം? എന്താണ് പ്രാർത്ഥന?

ധ്യാനഗുരു: ഈ മൂന്നും മനസ്സിലാക്കാൻ സാധിക്കില്ല എന്നാൽ അറിയാൻ സാധിക്കുന്നത് നിനക്ക് മാറാനായാൽ മാത്രം.

ധ്യാനസാധകൻ: മാറാനായാൽ ......?

ധ്യാനഗുരു: അതേ പ്രേമത്തിനെ അറിയാൻ പ്രണയിനി ആക്കേണ്ടതായുണ്ട്, ഈശ്വരനെ അറിയാൻ ധ്യാനമാക്കേണ്ടതായുണ്ട്,  അനന്തതയെ അറിയാനോ പ്രാർത്ഥന ആക്കേണ്ടതായുണ്ട്....

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment