Thursday, 24 November 2016

എന്തിനും ഒരു നിയന്താവ് ആവിശ്യമാണ്

മരത്തിലെ കിളിക്കൂട്ടിൽ അമ്മക്കിളി  തീറ്റ അന്വേഷിച്ചു പോയതാണ്. മുട്ടവിരിഞ്ഞ് അധികനാളായില്ല. കുഞ്ഞിച്ചിറകു നിവർത്തി അതു പറക്കാൻ  ശ്രമിക്കുകയായിരുന്നു. ഏറെ ശ്രമത്തിനൊടുവിൽ അതു കൂടിനു വെളിയിലെത്തി. എന്നാൽ പറക്കാനാവതെ കുഞ്ഞ് നിലം പതിച്ചു.  പറക്കുക എന്നത് അമ്മ കിളിയിലൂടെ പരിശീലിക്കേണ്ട കാര്യമാണ് .  പറന്നു പഠിക്കും വരെ ഒരു മാർഗ്ഗനിർദ്ദേശി  ഈ കുഞ്ഞിന് ആവിശ്യമായിരുന്നു.  ഏതു കാര്യത്തിലും അപ്രകാരം തന്നെ. ഒരു നിയന്താവു വേണം. അതല്ലെങ്കിൽ  ഇതാവും സ്ഥിതി. എന്തിനും ഒരു നിയന്താവ് ആവിശ്യമാണ്. 

എല്ലാ കാര്യത്തിനുമെന്നതുപോലെ ആത്മന്വേഷണത്തിനും ഒരു നിയന്തവ് ആവിശ്യമാണ് . ആചാരങ്ങളെ സ്വയം അനുഷ്ഠിച്ച്   ശിഷ്യരെ ഗ്രഹിപ്പിക്കുന്നവരത്രേ നിയന്താക്കൾ. ' ആചാരം ഗ്രാഹയന്തി ആചിനോത്യർത്ഥാൻ ഇതി വാ' എന്ന് യാസ്ക്കരൻ  അഭിപ്രായപ്പെടുന്നു. ആചാര്യന്മാരുടെ ഉപദേശങ്ങൾ പലവിധ  ചിന്തകളെ നിഗ്രഹിച്ച് ബ്രഹ്മപദത്തിലെത്താൻ സഹായകമാകുന്നു. ഇവിടെ വിവരിക്കുന്ന നിയന്താവ് എന്ന പദം ആചാര്യൻ എന്ന പദത്തെ സൂചിപ്പിക്കുന്നു.  ഒരു നിയന്താവ് നമുക്കുമുണ്ട് .. അതിന്റെ ശക്തിയെ തിരിച്ചറിയുക.  ആത്മതത്ത്വത്തിൽ  വിലയം പ്രാപിക്കുക. ജനനമരണാദി വികാരങ്ങളില്ലാത്ത ആത്മതത്ത്വമായി സ്വയം ജ്വലിക്കുക.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment