ഭാരതീയ സംസ്കാരത്തിൻറെ ഉദാത്തമായ പ്രതീകമാണ് നമസ്തേ. ഇരുകൈയ്യും കൂപ്പി നെഞ്ചോട് ചേർത്ത് നമസ്തേ പറഞ്ഞു ഒരാളേ സ്വാഗതം ചെയ്യുമ്പോൾ ' താങ്കളെ ഞാൻ നമിക്കുന്നു ' എന്നാണ് അർത്ഥം. കൈകൂപ്പലും നമഃ എന്ന പ്രയോഗവും അഹം എന്ന ഭാവം ഇല്ലാതാക്കുന്നതാണ്.
വലതുകൈ രജോഗുണവും ഇടതു കൈ തമോഗുണവുമാണ്. ഇരുകൈകളും ചേർത്ത് വയ്ക്കുന്നതോടെ സുഷ്മനാ നാഡി ഉണരുന്നു. അതോടെ നമ്മളിലെ അഹങ്കാരവും അഹംഭാവവും ഇല്ലാതായി വിധേയവും സ്നേഹ ബഹുമാനവും ഉടലെടുക്കുന്നു..
കൈപത്തിയും അഞ്ചു വിരലുകളും ഒന്നിച്ച് ചേർത്ത് തലയ്ക്ക് മുകളിൽ പിടിക്കുന്നത് ഊർദ്ധ നമസ്തേ. . പൂർണ വിധേയമായി ശരണഗതി അടയുന്നതാണ് ഇത്. ഗുരു സന്ദർശനം, ആസനം, ശ്രാദ്ധം , ബലി എന്നീ സന്ദർഭങ്ങളിലാണ് ഇത് ഉപയോഗിക്കുക. ക്ഷേത്ര ദർശനം, യോഗീ ദർശനം തുടങ്ങിയ വേളകളിൽ കൈപത്തി ഹൃദയഭാഗത്താണ് വയ്ക്കേണ്ടത് തളളവിരലാകട്ടെ വിടർത്തി നെഞ്ചോട് മുട്ടിക്കുകയും വേണം...കൈപ്പത്തിയും അഞ്ചു വിരലുകളും ഒരു പോലെ ചേർത്ത് വച്ച് താമരമൊട്ടിൻറെ ആകൃതിയിൽ പിടിക്കുന്നത് ദേവതാ പൂജയ്ക്കാണ്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment