Monday, 14 November 2016

ധ്യാനിക്കണം


പലപ്പോഴും ധ്യാനിക്കണം എന്നു ചിന്തിക്കാം. എങ്ങനെ ധ്യാനിക്കണം എന്ന ചിന്ത ഉടനെ കൂടെ വരും. ധ്യാനത്തിനെ പറ്റിയുള്ള ചിന്ത ധ്യാനമല്ലല്ലോ. എന്തിനാ ധ്യാനിക്കുന്നത് എന്ന ചിന്തയും ധ്യാനമല്ല.

ധ്യാനത്തിന്റെ ഗുണങ്ങൾ അറിയുന്നതും ധ്യാനമല്ല. എല്ലാ ചിന്തകളും നിഗമനങ്ങളും സംശയങ്ങളും ധാരണകളും അഹത്തിൽ നിന്നാണ് വരുന്നത്. ആ അഹം നിലനിർത്തി കൊണ്ട് ധ്യാനം സാധ്യമല്ല, അഹത്തിനെ പോഷിപ്പിച്ചു നിർത്തുന്നത് മനസ്സിന്റെ സ്വഭാവമാണ്.

മനസ്സിനോടുള്ള ഒട്ടൽ വിട്ടാൽ ജീവന് ആശ്വാസകരമാക്കും, മുട്ടതോട് പൊട്ടി ജീവൻ പുറഞ്ഞു വരുന്നതു പോലെ നമ്മുടെ അഹത്തിന്റെ പുറംതോട് പൊട്ടി ജീവനെ സ്വതന്ത്രമാക്കണം. അത് തന്നെ ധ്യാനം.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment