ചിന്താ പരിശുദ്ധമാകുന്നതോടൊപ്പം വാക്കും. പവിത്രമായിരിക്കണം അതുകൊണ്ടാണ് അക്ഷരം അഗ്നിയാണെന്ന് പറയപ്പെടുന്നത്. അഗ്നി ഈശ്വരനായി ഒരു വശത്ത് നിലകൊള്ളുമ്പോൾ മറുവശത്ത് സർവ്വതിനേയും ഭസ്മീകരിക്കുന്നതായി കാണാം. അതിനാൽ വാക്ശുദ്ധി അനിവാര്യതയാണ്. വാക്കിൽ ശുദ്ധികലർത്തി വേണം ഓരോ നിമിഷവും ജീവിതം നയിക്കേണ്ടത്. ചൂരൽകൊണ്ടുള്ള അടിയേക്കാൾ ഭീതിദമാണ് വാക്കെന്നുപറയുന്നത്. വേറുതെയല്ല. അടിയുടെ വേദന വൈകാതെ മാറിപ്പോവും. എന്നാൽ ഉന്നം തെറ്റി പ്രയോഗിക്കുന്ന നല്ലതല്ലാത്ത വാക്ക് ജന്മത്തിന്റെ അവസാനം വരെ തീരാ വേദനയായി നിലകൊള്ളുമെന്നതിൽ തർക്കമില്ല
No comments:
Post a Comment