മനസ്സിന് തൃപ്തമാകാൻ കഴിയില്ല. അതിനെ തൃപ്തിപ്പെടുത്തുകഅസാധ്യമാണ്. അത് കുറ്റം കണ്ടു പിടിക്കുന്ന ആളാണ്. ദു:ഖം കണ്ടെത്തുന്നവനാണ്. അതു കൊണ്ട് നിങ്ങൾ ജയിക്കുകയോ പരാജിതനാക്കപ്പെടുകയോ ചെയ്യട്ടെ, മനസ്സ് ഒപ്പമുള്ളപ്പോൾ നിങ്ങൾ ദുരിതത്തിലായിരിക്കും. മനസ്സിനെ ഒപ്പം കൂട്ടാനുള്ള വഴികാമനകൾ ഉണ്ടാകുക എന്നതാണ് .മനസ്സിനൊപ്പമാണ് അത് നിലനിൽക്കുന്നത്. അതു കൊണ്ട് മനസ്സിൽ നിന്ന് മുകതമായാൽ കാമനകളിൽ നിന്നും മുക്തമാകുന്നു.
ചിലപ്പോൾ നമ്മൾ നമ്മുടെ അഹങ്കാരത്തിനെ മുഖത്തോടു മുഖം കാണും, ഹോ എന്നു നമ്മൾ തന്നെ അറിയാതെ വിളിച്ചു പോകുന്ന നിമിഷങ്ങളാക്കും, കാരണം എന്നിലെ അഹങ്കാരം ഇത്രമാത്രം വളർന്നുവോ എന്നറിഞ്ഞതുകൊണ്ട് .
കൂടാതെ മനസ്സിനോരു ഓമനകൊട്ടും ഈ അഹങ്കാരത്തിന് ഇത്രയും ആരോഗ്യത്തോടെ വളരാനാകുന്നു യെങ്കിൽ എത്രമാത്രം വളം ഞാൻ ഇട്ടു കൊടുക്കുന്നുണ്ടാക്കും എന്ന ചിന്ത.
ആ നിമിഷങ്ങൾ തന്നെയാണ് ആത്മന്വേഷികളുടെ ദൈവീക നിമിഷങ്ങൾ. ജീവിതത്തിൽ ഇങ്ങനെയുള്ള ദൈവീക നിമിഷങ്ങൾ കൊണ്ടു നിറഞ്ഞിരുന്നങ്കിൽ...
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment