ചിന്തിക്കുന്നത് നല്ലതാണ്. ചിന്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാൽ വളരെ നല്ലതാണ്. ചിന്തിക്കാതിരുന്നാൽ അതിലും നല്ലതാണ്. ചിന്തകൾക്കല്ലാം ഒരു കാരണം ഉണ്ടാക്കും, കാരണത്തിനെക്കുറിച്ചുള്ള ചിന്ത ചിന്തയെക്കുറയ്ക്കും.
ചിന്തയെ കുറയ്ക്കുന്ന ചിന്തകൾ നല്ലതു തന്നെ. ചിന്തിക്കുന്നവനാരാ എന്ന ചിന്ത നിശബ്ദതയിലേയ്ക്ക് നയിക്കും. ചുമ്മായിരിക്കുവാനായാൽ പിന്നെ ദു:ഖമെവിടെ?
ദു:ഖമില്ലാതിരിക്കാൻ വേണ്ടിയുള്ള മാർഗ്ഗം നമ്മളിൽ തന്നെ ഉള്ളപ്പോൾ നമ്മൾ തന്നെ ദു:ഖിച്ചിരിക്കുന്നത് എന്തു മാത്രം വിരോദാഭാസം ആണ്?
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment