Friday, 4 November 2016

ഈ ക്രോധം എവിടെ നിന്ന്

ഒരു യുവസെൻ വിദ്യാർഥിയെ സെൻ ആചാര്യനായ സോകു ഓൻ വിളിപ്പിച്ചു.
തന്റെ അറിവ്‌ വെളിപ്പെടുത്താൻ ഗുരു വിദ്യാർത്തിയോട്‌ ആവശ്യപ്പെട്ടു.

അവൻ പറഞ്ഞു ' മനസ്സ്‌, ബുദ്ധാവസ്ഥ എന്നിവ ഒന്നും നിലനിൽക്കുന്നില്ല. പ്രതിഭാസത്തിന്റെ യഥാർഥ പ്രകൃതം ശൂന്യമാണു. സാക്ഷാത്കാരം എന്ന ഒന്നില്ല. ഒന്നും കൊടുക്കാനില്ല. ഒന്നും സ്വീകരിക്കാനുമില്ല.'

ഗുരു തന്റെ കൈയ്യിലുളള ഊന്നുവടികൊണ്ട്‌ വിദ്യാർത്ഥിയെ അടിച്ചു. അപ്രതീക്ഷിതമായ ആ അടി കിട്ടിയപ്പോൾ അവനു ദേഷ്യം വന്നു.
' നിങ്ങൾ എന്നെ എന്തിനാണു എന്നെ വെറുതെ തല്ലുന്നത്‌ ?'

ഗുരു ചിരിച്ചുകൊണ്ട്‌ പറഞ്ഞു, ' ഒന്നും നിലനിൽക്കുന്നില്ലെങ്കിൽ ഈ ദേഷ്യം എവിടെ നിന്നും വന്നു ?'

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment