എന്നിലെ പ്രവർത്തിയെ ഞാൻ നിരീക്ഷിക്കാറുണ്ടോ? നിരീക്ഷിക്കുമ്പോൾ വളരെ രസകരമായ ചില കാര്യങ്ങൾ പിടികിട്ടും.
ഞാൻ വീട്ടിൽ പെരുമാറുന്ന സ്വഭാവം അല്ല നാട്ടിൽ പെരുമാറുന്നത്. ആ സ്വഭാവവ്യത്യസങ്ങളെ ഞാൻ സ്വയം ന്യായീകരിക്കുകയും ചെയ്യും. അത് നാട്ടുമര്യാദയാണ് എന്നു ഞാൻ പറയുന്നുണ്ടാകാം.
എന്നാൽ വീട്ടിലെ ഞാൻ അല്ല ഒറ്റക്കിരിക്കുന്ന ഞാൻ. അതിന്റെ ന്യായം അത് ഞാൻ തീർത്തും വ്യക്തിപരമായ കാര്യം എന്നാണ്. അങ്ങനെ ഞാൻ ഒരോ ഓരോ മുഖംമൂടികളണിഞ്ഞു കൊണ്ട് മുന്നോട്ടു പോവുകയാണ്
ഞാനാരാണെന്നറിയുവാൻ.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment