Wednesday, 9 November 2016

അടുത്ത നിമിഷത്തെക്കുറിച്ച്

അടുത്ത നിമിഷത്തെക്കുറിച്ച് ചിന്തിച്ചു വലയേണ്ട കാര്യമില്ല.അതു പോലെ അടുത്ത ജന്മത്തെക്കുറിച്ചോ, അടുത്ത ലോകത്തെക്കുറിച്ചോ ഒന്നും ചിന്തിക്കേണ്ടതില്ല. ഈ നിമിഷം ആനന്ദകരമാക്കുക.ഈ നിമിഷത്തെ ആനന്ദത്തിന്റെ നിമിഷമാക്കി മാറ്റുക. അപ്പോൾ അടുത്ത നിമിഷം അതിനെ അനുഗമിക്കും, അതുപോലെ അടുത്ത ജന്മവും അടുത്ത ലോകവും. ഈ നിമിഷം നിങ്ങൾ എന്താണോ അത് കൂടുതൽ ഗാഢമായിക്കൊണ്ടിരിക്കും. നിങ്ങളുടെ പരമാനന്ദത്തിന് നിങ്ങൾ തന്നെയാണുത്തരവാദി എന്ന് കാണുമ്പോൾ ആ പരമാനന്ദം എത്രയോ വർദ്ധിക്കും. മറ്റാരോ നിങ്ങൾക്കു നൽകിയതല്ല എന്നറിയുമ്പോൾ, ഞാൻ യാചിച്ചു വാങ്ങിയതല്ല എന്നറിയുമ്പോൾ, അത് മറ്റെവിടെയെങ്കിലും നിന്നും ലഭിച്ച സമ്മാനമല്ല എന്നറിയുമ്പോൾ - അത് മറ്റാരും തന്നതല്ലാത്തതു കൊണ്ടു തന്നെ ആർക്കു മത് തട്ടിയെടുക്കാനുമാകില്ല. ഇതു മനസ്സിലാകുമ്പോൾ നിങ്ങൾ കൂടുതൽ സന്തോഷവാനായിത്തീരും....

. ഓഷോ

No comments:

Post a Comment