1 . കാണാൻ വയ്യാത്ത വസ്തുവിന്റെ തല്പര്യം വളരെക്കാലുംകൊണ്ടു പോലും മനസ്സിലാക്കാൻ ഞെരുക്കമാണ്. പെട്ടന്ന് വേണമെങ്കിലോ? കാണാൻ വയ്യാത്ത ഈശ്വരന് രൂപം സങ്കൽപ്പിക്കാകൂടി വയ്യെങ്കിൽ, കാര്യം പിന്നെയും ഞെരുക്കമാണ്.
2. ഒരാൾ അരൂപനായ ഈശ്വരനെ സങ്ക്ൽപ്പിക്കാൻ തന്നെ നിശ്ചയിക്കുകയാണെങ്കിൽ ആദ്യം വേണ്ടത് മനസ്സിൽനിന്ന് എല്ലാരൂപങ്ങളെയും മറ്റി നിർത്തുകയാണല്ലോ. മനസ്സ് സർവ്വരൂപമുക്തമായാൽ അയാൾക്ക് ബുദ്ധിയെ ഒരിടത്തുറപ്പിച്ചു നിർത്താനാവുമോ? അങ്ങനെ സർവ്വരൂപമുക്തമാക്കിയാൽ ബുദ്ധിക്ക് മങ്ങലേൽക്കുകയോ ഉറക്കം വരികയോ ചെയ്യും.
3. അതുകൊണ്ട് അറിവുള്ളവർ ഈശ്വരനെ സകാരനായിട്ടുതന്നെ സങ്ക്ൽപ്പിക്കണം . എന്നാൽ അതേ സമയം ഇക്കാണുതല്ല ഈശ്വരനെന്നും , കാണാൻ വയ്യാത്തതാണെന്നും ധരിക്കുകയും വേണം.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment