ഒരു നിശബ്ദത പാശ്ചാത്തലമായി ഇല്ലെങ്കിൽ ശബ്ദങ്ങൾ ഉണ്ടാകുമോ?
ഒരു ശൂന്യത പാശ്ചാത്തലമായി ഇല്ലാതെ രൂപങ്ങളെവിടെ ഉത്ഭവിക്കും?
ചലനങ്ങൾ ഉണ്ടാകണമെങ്കിൽ ചലിക്കാത്ത ഒരു ആശ്രയം വേണ്ടേ?
എല്ലാ ശബ്ദങ്ങൾക്കും പാശ്ചാത്തലമായ നിശബ്ദതയാണ് ഞാൻ.
ഞാനെന്ന ശൂന്യതയിലാണ് രൂപങ്ങളെല്ലാം പിറവിയെടുക്കുന്നത്.
എല്ലാ ചലനങ്ങൾക്കും ആധാരമായ നിശ്ചലതയും ഞാനത്രെ!
ഹ .ഹ ! നിശബ്ദതയിൽ ശബ്ദങ്ങളോ?
ശൂന്യതയിൽ രൂപങ്ങളോ?'
നിശ്ചലതയിൽ ചലനങ്ങളോ?
ഒരിക്കലും സാദ്ധ്യമല്ല.
അപ്പോൾ?
എന്നിൽ മറ്റൊന്നുമില്ല.
ഞാൻ കേവലം. 'ഞാൻ' മാത്രം!
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment