Tuesday, 25 October 2016

അഹങ്കരിച്ചിരുന്ന നാളുകൾ

അഹമെന്താണന്നറിയാതെ അഹങ്കരിച്ചിരുന്ന നാളുകൾ എനിക്കുണ്ടായിരുന്നു. സാധനയിലേയ്ക്ക് കടന്നു വന്നപ്പോൾ അഹത്തിനെക്കുറിച്ച് ബോധവാനായി തുടങ്ങി. എന്നാൽ ഇപ്പോൾ അഹത്തിനെ അറിഞ്ഞു കൊണ്ട് അഹങ്കരിച്ചു തുടങ്ങി.

സാധനയിൽ കൂടുതൽ കൂടുതൽ ആഴത്തിൽ എത്തുമ്പോൾ അഹങ്കരിക്കുന്നത് ഏതു അഹമാണന്ന് അറിയാനാക്കും. അങ്ങനെ അറിയുബോൾ അഹങ്കരിക്കുവാൻ ഉപയോഗിക്കുന്ന അഹം എവിടെയാണ് നിലനിൽക്കുന്നത് എന്നറിയേണ്ടതല്ലേ എന്ന അറിവ് എന്നിലുണരും.

അഹങ്കരിക്കാൻ പോലും എനിക്ക് നിത്യസത്യത്തിന്റെ സഹായം വേണമല്ലോ എന്നറിയുമ്പോൾ എന്നിലെ അഹം അവിടെ നിലനിൽക്കുമോ?

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment