Sunday, 16 October 2016

ആഗ്രഹം


ആഗ്രഹം എന്നത് മനസ്സിൽ ഉള്ളിലെ ഒരു ഓളം ആണ്. ആ ഓളം വികസിക്കും തോറും ആഗ്രഹത്തിന്റെ തീവ്രത കൂടും. അതുപോലെ തന്നെ ഓരോ ഓരോ വികാരങ്ങളും ഇവയെല്ലാം ഓളം വെട്ടി മനസ്സിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നു.

ജലം ഉണ്ടങ്കിൽ ജലത്തിൽ ബിംബങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ആ ജലത്തിൽ ഓളങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും. ഒന്നുകിൽ ജലമില്ലാതാകണം അല്ലങ്കിൽ ബിംബങ്ങൾ ജലത്തിൽ സ്പർശിക്കുന്നില്ലന്ന് അറിയണം.

ഓളങ്ങൾ ഉണ്ടായി ലയിക്കുന്നത് ജലത്തിൽ തന്നെ എന്ന ബോധ്യപ്പെടൽ കൂടുതൽ കൂടുതൽ ബോധ പ്രാപ്തനാക്കുന്നു.

** കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment