സദാ മൗനമായി ഇരിക്കുവാൻ താല്പര്യമുള്ള ഒരു ധ്യാനസാധകന് തന്റെ മൗനത്തിനു തടസം ആയി വരുന്ന മറ്റു സത്യാന്വേഷികളുടെ ചോദ്യങ്ങൾ വല്ലാതെ അലട്ടി , അപ്പോൾ അതിന് ഒരു പരിഹാരം തേടി ധ്യാനഗുരുവിനോട്
ധ്യാനസാധകൻ : എന്നിലെ ശാന്തത മറ്റു പലരും തകർക്കുന്നു
ധ്യാനഗുരു : എങ്ങനെ?
ധ്യാനസാധകൻ : ഓരോ ഓരോ ചോദ്യങ്ങളായി വരുന്നു , അത് എന്നിൽ ചലനം സൃഷ്ടിക്കുന്നു.
ധ്യാനഗുരു : എന്നാൽ നീ ഇപ്പോൾ ഇവിടെ ചെയ്യുന്നത് അത് തന്നെയല്ലേ
ധ്യനസധകൻ നിശ്ചലം ആയി , തല താഴ്ത്തി
ധ്യാനഗുരു : ഒരിക്കലും തണൽ കൊടുക്കാത്ത മരം ആകരുത് , തണൽ ഇല്ലെങ്കിൽ അത് മരം ആകില്ല
ധ്യാനസാധകൻ : ഗുരു ജീവിതം മടുത്തവരോട് എന്ത് ഉപദേശം ആണ് നൽകേണ്ടത് ?
ധ്യാനഗുരു : ജീവിതം വേണ്ട എന്ന് വയ്ക്കുമ്പോൾ ആണ് ജീവിതം തുടങ്ങുന്നത്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment