Sunday, 16 October 2016

സ്വാമീ, ലോകവുമായി ബന്ധപ്പെടുന്നതിന് ഏറ്റവും നല്ല വഴി എന്താണ്?


ലോകത്തെക്കുറിച്ച് ചിന്തിക്കരുത്. ലോകത്തെക്കുറിച്ചോ നിങ്ങൾക്ക് വ്യക്തികളോടുള്ള ബന്ധത്തെക്കുറിച്ചോ ചിന്തിച്ച് സമയം പാഴാക്കരുത്. ഇതെല്ലാം അസ്ഥിരമാണു്. നിലനിലക്കില്ല. നിലനില്ക്കുന്നതും എപ്പോഴുമുള്ളതുമായതിനെക്കുറിച്ചു ചിന്തിക്കു.

   വ്യക്തി ബന്ധങ്ങളും  ലോകത്തിൽ കാണപ്പെടുന്ന സകല വസ്തുക്കളും ശരീരവുമായി മാത്രം ബന്ധപ്പെട്ടതാണ്. ശരീരം ഒരു ജല കുമിള പോലെ നൈമിഷികമാണ്. മനസ്സ് ഒരു ഭ്രാന്തൻ കുരങ്ങിനെ പോലെയും. അതിനാൽ ശരീരത്തേയോ മനസ്സിനേയോ പിൻതുടരുത് . ഈശ്വര ശബ്ദത്തെ പിൻതുടരുക. അത് നിങ്ങൾക്കുള്ളിലുള്ള സനാതന സത്യത്തിന്റെ ശബ്ദമാണ്. അത് ഏറ്റവും വലിയ നന്മയിലേക്ക് നിങ്ങളെ നയിക്കും

സംശയങ്ങൾ വന്നാൽ അതിനെ പിൻതുടരരുതു്. കുരിശിൽ തറക്കപ്പെട്ട് പട്ടാളക്കാരാൽ പീഢിക്കപ്പെടുമ്പോൾ ക്രിസ്തുവിനും ചില സംശയങ്ങൾ വന്നു. അപ്പോൾ ഈശ്വരീയ ശബ്ദം തന്നോടു സംസാരിക്കുന്നത് അദ്ദേഹം അറിഞ്ഞു " എല്ലാവരും ഒന്നു മാതമാണെന്റെ പ്രിയ മകനെ. ആ ഏകതയിൽ ലയം പ്രാപിക്കു." ആ സമയം എല്ലാ സംശയങ്ങളും പരിഹരിക്കപ്പെട്ട് അദ്ദേഹം പ്രഖ്യാപിച്ചു - "ഞാനും എന്റെ പിതാവും ഒന്നാണ്". തന്റേയും ഈശ്വരന്റേയും ഏകത അദ്ദേഹം തിരിച്ചറിഞ്ഞു. അതാണ് അദ്വൈതാവസ്ഥ. അവിടെ ഏകത മാത്രമെയൊള്ളു.

  നിങ്ങൾക്കകത്തുള്ള ഈശ്വരീയ ശബ്ദം നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈശ്വരനും നിങ്ങളും ഒന്നാണെന്ന് അതു പറഞ്ഞു തരും. നിങ്ങളും ഈശ്വരനും തമ്മിൽ ഒരിക്കലും ഒരു ഭിന്നത ഉണ്ടായിട്ടില്ല. വേർപാട് നിങ്ങളുടെ ഭ്രമം മാത്രമാണ്.  ഈ ഭിന്നത നിങ്ങളുടെ മനസ്സിൽ മാത്രമാണുള്ളത്. നിങ്ങളും , പിന്നെയൊരു ഈശ്വരനും എന്ന പോലെ ഒരിക്കലും ഒരു വേർപാട് ഉണ്ടായിട്ടില്ല. പിന്നെയെന്തിന് ഇനി ഒന്നാകണം? ഈശ്വരനല്ലാതെ രണ്ടാമതൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല.
പരമസത്യം അറിയണമെങ്കിൽ നിങ്ങളും ഈശ്വരനും വേറെയാണെന്നു് ചിന്തിക്കരുതു്

എന്താണ് ചിന്തിക്കേണ്ടത്?
" ഈശ്വരൻ എനിക്കൊപ്പമുണ്ട് ,എനിക്കകത്തുണ്ടു്. എനിക്ക് ചുറ്റുമുണ്ട്. എനിക്കു മുകളിലും താഴേയുമുണ്ട് ഉള്ളത് ഈശ്വരൻ മാത്രമാണ് .ഞാൻ ഈശ്വരൻ തന്നെയാണ്. ഞാൻ അനന്തതയാണ്, ഞാൻ അനശ്വരനാണ്. ഞാൻ ഏകനാണ് .ഒരേയൊരു സത്യം ഞാൻ മാത്രമാണ്. ഞാനും ഈശ്വരനും ഒന്നാണ്. "

ഇതാണ് ആത്മവിശ്വാസം. നിങ്ങൾ ആത്മാവാണെന്ന വിശ്വാസമാണ് ആത്മവിശ്വാസം . ഈശ്വരനാണ് എല്ലാം ചെയ്യുന്നത്. ഈശ്വരനില്ലെങ്കിൽ എനിക്കു ഉണ്ടാകാനാകില്ല എന്നറിയണം. ഈശ്വരൻ നിങ്ങളിൽ നിന്നും വേറെയല്ലെന്ന് അറിയുമ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്നു.
അപ്പോൾ സ്നേഹമുണ്ട് , ശാന്തിയുണ്ട്, സത്യവുമുണ്ട്.

അപ്പോൾ ആദ്യമായി വേണ്ടത് ആത്മവിശ്വാസവും ഈശ്വരപ്രേമവുമാണ്.
ഇപ്പോൾ നിങ്ങൾ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നത്? ശരീരത്തെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നത്.
പക്ഷെ അതൊരു ജല കുമിള. ഒരു വസ്ത്രം. ഒരു വസ്ത്രം മാത്രം.

[1983 ഏപ്രിൽ മാസത്തിൽ ഭഗവാൻ ശ്രീ സത്യസായി ബാബ കൊടൈക്കനാലിൽ വിദേശിയർക്ക് നൽകിയ ഒരു ഇൻറർവ്യൂവിൽ നിന്നും]

No comments:

Post a Comment