Saturday, 22 October 2016

എന്താണ് മോക്ഷം?

സാധകൻ മോക്ഷത്തിനു വേണ്ടി പരിശ്രമിക്കുന്നു.

എന്താണ് മോക്ഷം?
തെറ്റിദ്ധരിച്ച തന്റെ വ്യക്തി ഭാവം ഇല്ലാതാവലാണ് മോക്ഷം.
ആ വ്യക്തി ഭാവം ഇല്ലാതായാൽ മോക്ഷത്തിലാണ്.

ആർക്കാണ് മോക്ഷം കിട്ടിയത്?
അങ്ങിനെ ഒരാൾ അതിലില്ല
ഒരു ബോധസത്ത മാത്രമെയൊള്ളു

താൻ നിർവ്വചിക്കാനാവാത്ത ആ ബോധസത്തയാണെന്ന തിരിച്ചറിവുണ്ടാകുമ്പോൾ വ്യക്തിയായ താൻ ഇല്ലാതായി.
ലോകമായി കണ്ടെതല്ലാം ഞാൻ തന്നെയാണെന്നറിഞ്ഞു.
താൻ തന്റെ സ്വരുപം തിരച്ചറിയുന്നതിനു മുമ്പും ബോധം തന്നെ ആയിരുന്നു.

ബന്ധം ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു

മോക്ഷത്തെ അറിയുമ്പോൾ, എനിക്കു മോക്ഷം കിട്ടിയെന്നു പറയുവാൻ ഒരു വ്യക്തി ഭാവമായ ഞാൻ അവശേഷിക്കില്ല.

ഉള്ള ഞാൻ ആകട്ടെ എപ്പോഴും അതായിരുന്നു

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment