സ്വാർത്ഥരഹിതമായ ഈശ്വരീയ പ്രേമം വളർത്തി കൊണ്ടു മാത്രമെ ഒരാൾക്ക് ജീവിതം പവിത്രീകരിക്കുവാൻ കഴിയൂ. ഒരിക്കലും നാശത്തിനു വിധേയമല്ലാത്ത, ഒരിക്കലും ക്ഷയം സംഭവിക്കാത്ത ഒരേയൊരു സ്വത്താണത്.. കൂടുതൽ ആളുകളുമായി പങ്കിടുമ്പോൾ കുറയുന്നതിനു പകരം അതു് വർദ്ധിക്കുന്നു
ലോകത്തിൽ കാണുന്ന സ്വാർത്ഥ സ്നേഹത്തെക്കുറിച്ചല്ലാ ഞാൻ പറയുന്നത്. തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാത്ത ദിവ്യ സ്നേഹത്തെക്കുറിച്ചാണ്.
നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കുന്നതു പോലെ നൈസർഗ്ഗീകമായി ഈശ്വരനെ സ്നേഹിക്കണം. അത്തരം സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ല.
ഉണരുമ്പോൾ മുതലുള്ള ഓരോ പ്രവൃത്തിയും സ്നേഹം കൊണ്ടു നിറയ്ക്കണം.
സഹജീവികളേയും സൃഹത്തുക്കളായി സ്നേഹിക്കുവാൻ കഴിഞ്ഞാൽ ഈ ലോകം മുഴുവൻ ഒരു കുടുംബം പോലെയാകും. മറ്റൊരു വഴിയിലൂടേയും ഇതു സാദ്ധ്യമല്ല.
- ബാബ
No comments:
Post a Comment