Sunday, 16 October 2016

ആരാണ് യഥാർത്ഥ ഗുരു?

ലോക കാര്യങ്ങൾ പഠിപ്പിക്കുന്ന ആളുകളാണോ ?
അവരെ അദ്ധ്യാപകർ എന്നു വിശേഷിപ്പിക്കുന്നതാണു് ഉചിതം.
മന്ത്രം നൽകുകയോ വേദാന്തം പഠിപ്പിക്കുകയോ ചെയ്യുന്ന ആളാണോ ഗുരു ?
അവർക്ക് ആചാര്യർ എന്ന പേരാണ് ഉചിതം

'ഗു' എന്നാൽ ഇരുട്ടെന്നും 'രു' എന്നാൽ നീക്കുന്ന ആൾ എന്നുമാണ് അർത്ഥം.  അജ്ഞാനത്തിന്റെ ഇരുട്ടിനെ നീക്കുന്ന ആളാണ് ഗുരു.

ഗുരിയെ (ലക്ഷ്യത്തെ) ശിഷ്യനു് വെളിപ്പെടുത്തുന്ന ആൾ എന്നും ഗുരുവിന് അർത്ഥമുണ്ട്. ഇവിടെ ഗുരി ( ലക്ഷ്യം ) എന്നാൽ ആത്മജ്ഞാനമാണ്.

അജ്ഞാനത്തിന്റെ ഇരുട്ടിനെ നീക്കി ഗുരു ആത്മജ്ഞാനം വെളിപ്പെടുത്തുന്നു. അവിടുന്ന് ജ്ഞാനമൂർത്തിയാണ്. ശരീരമായോ മനസ്സായോ താതാത്മ്യം പ്രാപിക്കാതെ അവിടുന്ന് ആത്മാവായിത്തന്നെ പരിലസിക്കുന്നു.

ഗുരുവിന്റെ 'ഗു' വിന് ഗുണാതീതൻ എന്നും 'രു' വിന് രൂപവർജ്ജിതൻ എന്നും അർത്ഥം നൽകാം. ഗുരു  സത്വരജതമോ ഗുണങ്ങൾക്ക് അതീതനും രൂപരഹിതനുമായ സർവ്വവ്യാപിയാണ്.

ചുരുക്കത്തിൽ വ്യക്തികൾക്ക് ഗുരു ആകാൻ കഴിയില്ല. ബ്രഹ്മം ആണ് ഒരേയൊരു ഗുരു. വ്യക്തി ഭാവം നശിച്ച് ആത്മാവുമായി താതാത്മ്യം പ്രാപിച്ചവ (മറ്റുള്ളവർ അവരെ ഒരു ശരീരമായി കണ്ടേക്കാം ) രിലൂടെ ഈശ്വരൻ തന്നെയാണ് ഗുരുവായി പ്രവർത്തിക്കുന്നത്.

അതിനാൽ ഗുരു ഒന്നാണ് . പല ഗുരുക്കന്മാരില്ല. നാം ശരീരത്തെ ശ്രദ്ധിക്കുന്നതു കൊണ്ടാണ് പല ഗുരുക്കന്മാർ ഉണ്ടെന്നു കരുതുന്നത്. രൂപ രഹിതനായ ഈശ്വരൻ മാത്രമാണ് ഒരേയൊരു ഗുരു. പല ശരീരങ്ങളിലൂടെ ഈശ്വരനാണ് ഗുരുവായി പ്രവർത്തിക്കുന്നത്.

ആഗ്രഹങ്ങളിൽ നിന്നും വിമുക്തമാക്കി  ഹൃദയത്തെ ശുദ്ധീകരിക്കാൻ നാം ശ്രമിക്കുമ്പോൾ ഈശ്വരൻ ഗുരു രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. ആത്മജ്ഞാനം പകരുന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment