Sunday, 16 October 2016

വ്യക്തിക്ക് മുക്തി ലഭിക്കുമോ?

എനിക്ക് മുക്തി വേണം എന്ന് പലരും ചിന്തിക്കുന്നു.!!
വ്യക്തിക്ക് മുക്തി ലഭിക്കുമോ?
വ്യക്തി ഭാവം ഇല്ലാതാവലാണ് മുക്തി.
പിന്നെ മുക്തി കിട്ടിയെന്നു പറയുവാൻ ഒരു വ്യക്തി ഉണ്ടായിരിക്കില്ല.

രാമകൃഷ്ണ ദേവൻ പറയാറുള്ളതുപോലെ സമുദ്രത്തിന്റെ ആഴമറിഞ്ഞിട്ടു വരാമെന്നു പറഞ്ഞ് ഒരു ഉപ്പുപാവ കടലിലിറങ്ങി. ആഴം പറയുവാൻ പാവ ഒരിക്കലും തിരിച്ചു വന്നില്ല.
ഈ ഇല്ലാതാവലാണ് മുക്തി.

ഒരു മുക്ത പുരുഷനിൽ ശരീരവും മനസ്സുമെല്ലാം മറ്റുള്ളവർ ദർശിച്ചേക്കാം. അതവരുടെ പരിമിതിയാണ്.

ജ്ഞാനി താൻ ശരീരമാണെന്നോ മനസ്സാണെന്നോ മറ്റെന്തെങ്കിലുമാണെന്നോ കരുതുന്നില്ല. വ്യക്തി ഭാവം പൂർണ്ണമായും ഇല്ലാതായി. മറ്റു ശരീരങ്ങളെ കാണുന്നതുപോലെ തന്റേതെന്നു പറയപ്പെടുന്ന ശരീരത്തേയും അറിയുന്നുണ്ട്. പക്ഷെ താൻ ആ ശരീരമാണെന്നു കരുതുന്നില്ല. ആ ശരീരം ചെയ്യുന്നതു് താൻ ചെയ്യുന്നതാണെന്ന് കരുതുന്നില്ല.
ചിന്തകളും അപൂർവ്വമായെങ്കിലും പൊങ്ങി വന്നേക്കാം. ആ ചിന്തകളേയും കാണുന്നുണ്ട്. എന്നാൽ താൻ ചിന്തിക്കുന്നു എന്നു കരുതുന്നില്ല.

കാണപ്പെടുന്ന ഒന്നും തന്നിൽ നിന്നും വേറിട്ടതായി അറിയുന്നില്ല.
അതുകൊണ്ട് ഭയമോ മറെന്തെങ്കിലും വികാരങ്ങളോ അനുഭവപ്പെടുന്നില്ല.
ഇത്തരമൊരു അവസ്ഥയാണ് ജീവൻ മുക്താവസ്ഥ. അത് വ്യക്തി ഭാവത്തിന്റെ മരണം മാത്രമാണ്

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment