Friday, 21 October 2016

കാലമൊരു വല്ലാത്ത പ്രതിഭാസം


കാലമൊരു വല്ലാത്ത പ്രതിഭാസം.
ഭൂതമല്ല ഭാവിയല്ല വര്‍ത്തമാനത്തിലാണ്
നമ്മള്‍ വര്‍ത്തിക്കുന്ന തെപ്പോഴുമെന്നു
പറയാന്‍ വാതുറന്നു.

വാ പറഞ്ഞുലയിച്ചു, ര്‍ പറയുന്നതിനിടയിലുണ്ടൊരു
വര്‍ത്തമാന മതെത്ര സൂക്ഷ്മം.

ര്‍ പറഞ്ഞു, ത്ത ഭാവിയിലതിനിടയിലുണ്ടൊരു 
വര്‍ത്തമാന മതെത്ര സൂക്ഷ്മം.

ത്താ കഴിഞ്ഞു, മാ വരുന്നതിനിടയിലുണ്ടൊരു
വര്‍ത്തമാന മതെത്ര സൂക്ഷ്മം.

മാ ലയിക്കുന്നു, നം വരുന്നതിനിടയിലുണ്ടൊരു
വര്‍ത്തമാനമതെത്ര സൂക്ഷ്മം.

നം മ്മിന്‍റെ മ്മില്‍ പിടിച്ചിമ്മിണി നീട്ടുമ്പോഴും
നീണ്ടൊരു നാദമൊന്നായിത്തോന്നും 
കാരണ സ്പന്ദനം ലയിച്ചടങ്ങുമ്പോളതിനിടയിലുണ്ടൊരു  
വര്‍ത്തമാനമതെത്ര സൂക്ഷ്മം.

അല്ലയോ വര്‍ത്തമാനമേ ബുദ്ധിതന്‍ സ്ഥൂല ഭാവത്തില്‍
പെരിയവനെങ്കിലും സൂക്ഷ്മഭാവത്തിലെത്ര ശോഷിച്ചവന്‍?

എങ്കില്‍ ബുദ്ധിയുടെ സൂക്ഷ്മതമ ഭാവത്തില്‍ നീ ഉണ്ടാകുമോ?
സത്യമാരറിയുന്നൂ പ്രഭോ കാലാതീതമാം സത്യത്തിലാണോ
യെന്‍ പെരുമാറ്റമത്രയും?

ബുദ്ധിതന്‍  സൂക്ഷ്മതമ ഭാവത്തിലോന്നെത്തിച്ചു
സത്യം ബോധിപ്പിക്കാന്‍ നീ തന്നെ ഉത്തമന്‍ നീതന്നെ ശരണവും.
സത്യ സ്വരൂപനില്‍ വര്‍ത്തിച്ചു മര്‍ത്ത്യരേ
കള്ളത്തരം കാട്ടാതിരിക്കാന്‍  ശ്രമിക്കനാം.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment