ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു ..
ആരാണ് ബുദ്ധിമാൻ ??
സ്വന്തം പോരായ് മകളെക്കുറിച്ച് ജാഗ്രത പുലർത്തുക. മറ്റുളളവരുടെ കുറവുകളിലേക്ക് നോക്കാതിരിക്കുക. ബുദ്ധിപൂർവം ജീവിക്കുക. കാരണം ബുദ്ധിയുളളവരെ ദൈവം ഇഷ്ടപ്പെടുന്നു. എന്നാൽ എന്താണു ബുദ്ധിയെന്ന് നീ വ്യക്തമായി ഗ്രഹിക്കുക. തന്നെക്കാൾ താഴെയുളളവരാണെങ്കിലും സത്യമാണെങ്കിൽ, അവർ പറയുന്നത് സ്വീകരിക്കുവാൻ സന്നദ്ധത കാണിക്കുന്നവൻ ബുദ്ധിമാനാണു. തെറ്റുകൾ സംഭവിച്ചാൽ അതംഗീകരിച്ച് തിരുത്താനുളള സന്നദ്ധത ബുദ്ധിയാണു. മറ്റുളളവർ നമ്മോട് താൽപര്യപൂർവ്വം പറയുന്നത്, നേരത്തെ നമുക്കറിവുളളതാണെങ്കിലും ശ്രദ്ധിച്ച് കേൾക്കുന്ന സ്വഭാവം ബുദ്ധിമാന്റെ സവിശേഷതയാണു.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment