Sunday, 16 October 2016

ബോധത്തിലാണ് ലോകം

ഒരു ശിലയിൽ കൊത്തി വെച്ചിരിക്കുന്ന കൃഷ്ണരൂപത്തിൽ ലയിച്ചിരിക്കുമ്പോൾ കൃഷ്ണ രൂപം മാത്രമെ മനസ്സിലൊളളു.

എന്നാൽ ശ്രദ്ധയുണ്ടാവുമ്പോൾ ശിലയിലാണതു കൊത്തിയിരിക്കുന്നതെന്നു മനസ്സിലാകും. ശിലയില്ലെങ്കിൽ ആ രൂപമുണ്ടാകില്ലെന്നും അറിയും.

ശിലയിൽ ശ്രദ്ധ പതിയുന്നതോടെ രൂപമായി കണ്ടതും ശില മാത്രമാണെന്ന് മനസ്സിലാകും.

ഇതേ ക്രമത്തിലാണ് ജ്ഞാനം തെളിയുന്നതും!

ലോകത്തിൽ മുഴുകുന്നവർ ലോകം മാത്രമെ കാണു.
ഈശ്വരകൃപയാൽ ശ്രദ്ധയുണ്ടാകുമ്പോൾ ബോധത്തിലാണ് ലോകം നില്ക്കുന്നതെന്നു് മനസ്സിലാകും. ബോധമില്ലെങ്കിൽ ലോകത്തിനു് നിലനില്ക്കുവാനാകില്ലെന്നും അറിയും.

ശ്രദ്ധ ബോധത്തിലാകുന്നതോടെ ബോധം മാത്രമെയൊള്ളുവെന്നും ബോധത്തെയാണ് ലോകമായി തെറ്റിദ്ധരിക്കുന്നതെന്നും വ്യക്തമാകും.

No comments:

Post a Comment