Friday, 21 October 2016

വിലയുള്ള  സമയം

ആത്മീയ  ജീവിതത്തിൽ  നിന്നും  വഴിതെറ്റി  പോയ  ഒരു  സാധകൻ  തന്റെ  തെറ്റുകൾ  സ്വയം  തിരിച്ചറിഞ്ഞ് , തന്റെ  നഷ്ട്ടപെട്ടു  പോയ  സമയങ്ങളുടെ  വില  സ്വയം  തിരിച്ചറിഞ്ഞപ്പോൾ  നിറകണ്ണുകളും  ആയി  തന്റെ  ധ്യാനഗുരുവിന്റെ  അടുക്കൽ  ഓടി  എത്തി

ധ്യാനഗുരു : എന്തിനാ  നീ  കരയുന്നത്

സാധകൻ : ഗുരു , എന്റെ  സമയം  എല്ലാം  നഷ്ടം  ആയിപ്പോയി

ധ്യാനഗുരു : സമയം  നഷ്ടം  ആയത്  ഇപ്പോൾ  ആണ് , ഇപ്പോൾ  ഉള്ള  സമയത്തെ  നീ  വെറുതെ  കരഞ്ഞ്  നഷ്ട്ടപ്പെടുത്തുകയാണ്

തിരിച്ചറിഞ്ഞപ്പോൾ  തോന്നിയ  സമയനഷ്ട്ടം , വീണ്ടും  തിരിച്ചറിയാതെ  പോകരുത്  എന്ന  ബോധ്യം  ഉണ്ടായ  ആ  സാധകൻ  ഭൂതകാലത്തിലേക്ക്  പോയ  മനസ്സിനെ  വർത്തമാനത്തിൽ  കൊണ്ടുവന്നു , അപ്പോൾ  അവിടെ  അവനിൽ  ബോധം  മാത്രം  ആയി , ഒരു  കുറ്റബോധവും  ഇല്ലാതെ...

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment