Friday, 21 October 2016

ഭക്ഷണ പാത്രം

നേരം പുലർന്നു , അന്ദരീക്ഷത്തിൽ നല്ല സുഗന്ധം പകർന്ന് കൊണ്ട് ചന്ദനത്തിരികൾ അവരുടെ കർമ്മകാണ്ടത്തിൽ , വിളക്കുകളുടെ തിരി പിഴിഞ്ഞ് ദീപം പകരുന്ന സാധകനോട് ധ്യാന ഹാളിൽ ഇരിക്കുന്ന ധ്യാനഗുരു പറയുകയുണ്ടായി

ധ്യാനഗുരു : നീ നിലത്തു കിടക്കുന്ന ആ പൂവിനെ കണ്ടോ

സാധകൻ : അതെ കണ്ടു ഗുരു

ധ്യാനഗുരു : എങ്കിൽ  ആ  പൂവ്  എടുത്ത്  ആ  വിശുദ്ധപുസ്തകത്തിൽ  വയ്ക്കാമോ

സാധകൻ : തീർച്ചയായും വയ്ക്കാം ഗുരു , പക്ഷെ

ധ്യാനഗുരു : പിന്നെ എന്താ ഒരു പക്ഷെ

സാധകൻ : ഉപയോഗിച്ച പൂക്കൾ  പൂജയ്ക്ക് എടുക്കാറില്ല എന്ന് കേട്ടിടുണ്ട്  ഗുരു

ധ്യാനഗുരു : അങ്ങനെയോ , അങ്ങനെയെങ്കിൽ  പിന്നെ പൂജ  എങ്ങനെ ചെയ്യും

സാധകൻ : ഉപയോഗിക്കാത്ത  പൂക്കൾ  ഉപയോഗിക്കാല്ലോ ഗുരു

ധ്യാനസാധകൻ : പൂക്കൾ  വണ്ടുകളുടെയും , പൂമ്പാറ്റകളുടെയും  മറ്റും  ഭക്ഷണപാത്രം ആണ് എന്ന് കേട്ടിടുണ്ട്

സാധകൻ  ഒരു  നിമിഷം  നിശ്ചലം  ആയി  നിന്നു , നിലത്ത്  കിടക്കുന്ന  പൂവും , വിശുദ്ധഗ്രന്ഥവും , സുഗന്ധം  പരത്തുന്ന  ചന്ദനത്തിരിയും , ധ്യാനഹാളും , ധ്യാനഗുരുവും  ആ  സാധകന്റെ നിശ്ചലതയ്ക്ക്  സാക്ഷ്യം  വഹിച്ചു

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment