ബന്ധനത്തിൽ നിന്ന് മോചിതനാവുക എന്നത് ആന്തരികമായ ഒരു പ്രതിഭാസമാണ്. ഒരു തടവറയിൽ ആണെങ്കിൽപ്പോലും നിങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാൻ കഴിയും. എന്തെന്നാൽ സ്വാതന്ത്ര്യമെന്നത് ആന്തരികമായ മനോഭാവമാണ്. നിങ്ങൾക്ക് ബുദ്ധനെ ഒരു തടവുകാരനാക്കുവാൻ കഴിയില്ല.
നിങ്ങൾക്ക് അദ്ദേഹത്തെ ഒരു ജയിലിലടയ്ക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ നിങ്ങൾക്ക് അദ്ദേഹത്തെ ഒരു തടവുകാരനാക്കുവാൻ കഴിയില്ല. അവിടെയും അദ്ദേഹം പൂർണ്ണ ബോധത്തോടെ ജീവിക്കും. പൂർണ്ണ ബോധത്തോടെയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും മോക്ഷത്തിലാണ്. ബോധമാണ് സ്വാതന്ത്ര്യം, ബോധമില്ലായ്മയാണ് ബന്ധനം.
(ഓഷോ)
No comments:
Post a Comment