Sunday, 23 October 2016

അടുക്കൽ

ധ്യാനഗുരു  ഒരിക്കൽ  പൂന്തോട്ടത്തിൽ  ഇരിക്കുകയായിരുന്നു , സാധകൻ  ആ  പൂന്തോട്ടത്തിൽ  എത്തി , ഗുരു  അവിടെ  ഉള്ള  ഒരു  പാറയിൽ  നോക്കി  കൊണ്ടിരിക്കുന്നു , ഇത്  കണ്ട  സാധകൻ

ധ്യാനസാധകൻ : ഗുരു  അങ്ങ്  എന്നെ  എപ്പോഴെങ്കിലും  ഓർമ്മിക്കാറുണ്ടോ ?

ധ്യാനഗുരു : നീ  എന്നോട്  അടുക്കുമ്പോൾ  നിനക്ക്  അറിയാനാകും  ഞാൻ  നിന്നെ  മറക്കാറുണ്ടോ  എന്ന് . കൂടുതൽ  അടുക്കുമ്പോൾ  നീ  അറിയും  ഞാൻ  നിന്നെ ഓർക്കാറുണ്ടോ  എന്ന് . വീണ്ടും  കൂടുതൽ  അടുക്കുമ്പോൾ  അറിയും  എന്തിനെ  ആണ്  ശരിക്കും  ഓർക്കുന്നു  എന്ന് . അടുക്കൽ  പൂർണം  ആയാൽ  പിന്നെ  അകലാത്ത  സത്യം  അകലെ അല്ല  അടുത്ത്  തന്നെ  എന്ന്  അറിയും .

ഓർമ്മയും  മറവിയും  എല്ലാം  മനസ്സിൽ  നടക്കുന്ന  ചലനം  മാത്രം , ചലനം  മാത്രം

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment