1. . പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഞാനൊന്നും ചെയ്യേണ്ടേ എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.
2. എന്താണ് എന്നിലെ 'Speciality' എന്ന് ചോദിച്ചാൽ, എന്നിലെ 'Spirituality' ആണ് എന്നിലെ 'Speciality'
3. ഉള്ളിൽ അഗാധമായി ശ്രവിക്കുമ്പോൾ, തന്നിലെ സംഗീതജ്ഞനെ ഉണർത്തുവാൻ സാധിക്കും.
4. സ്വയം തെറ്റുകാരനാണെന്ന് തോന്നിയാൽ രക്ഷപ്പെടാൻ മറ്റുള്ളവരോട് ദേഷ്യപ്പെടലാണോ പോംവഴി?
5. നാം ഈശ്വരന്റെ ലോകത്തിലെ 'Member' ആണ്. എന്നാൽ നാം അത് മറന്ന് ജീവിക്കുന്നു.എങ്കിലും നാം 'Re'-Member ആകേണ്ട ആവശ്യമില്ല. ആ കാര്യം ഒന്ന് 'Remember' ചെയ്താൽ മതി.
6. സന്തോഷം വിലയ്ക്ക് വാങ്ങാൻ സാധിക്കില്ലെങ്കിലും,അതിന് നല്ല വില നൽകേണ്ടിവരും.
7. മനസ്സിലെ 'ഭക്തി' മനസ്സിന് ശുദ്ധിയുണ്ടാക്കും. ആ 'ശുദ്ധി' മനസ്സിന് ശക്തിയുണ്ടാക്കും. ആ 'ശക്തി' നമ്മെ 'മുക്തി' യിലേക്ക് നയിക്കും.
8. ഒരാളുടെ ശ്രദ്ധപിടിച്ചുപറ്റുക എന്നതിന് എളുപ്പവഴി അയാളെ അവഗണിക്കുക എന്നാണോ?
9. ഇന്ന് മാതാപിതാക്കൾ കുട്ടികളോട് ഉപദേശം പറഞ്ഞ് പറഞ്ഞ് തൊണ്ട വറ്റിക്കുന്നു. എന്നാൽ, ഉപദേശം കേട്ട കുട്ടികൾ മാതാപിതാക്കളെ കള്ളം പറഞ്ഞ് പറ്റിക്കുന്നു.
10. ലക്ഷങ്ങൾ മുടക്കി മാതാപിതാക്കൾ കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നു.എന്നാൽ, എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന വിലമതിക്കാനാകാത്ത ഉപദേശം ആരും കൊടുക്കുന്നുമില്ല.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment