ശരീരത്തില്‍ 7 ഊര്‍ജ്ജകേന്ദ്രങ്ങളാണ് ഉളളത്. ഇവയെ ചക്രങ്ങള്‍ എന്നും അറിയപ്പെടുന്നു. 7 ചക്രങ്ങള്‍ സുഷുമ്‌നനാഡിയിലെ ഏഴു ബിന്ദുക്കളിലായി സ്ഥിതി ചെയ്യുന്നു. സ്‌പൈനല്‍ കോഡ് എന്നത് വൃഷ്ടഭാഗത്തു നിന്നു കഴുത്തു വരെ മുതുകില്‍ സ്ഥിതി ചെയ്യുന്ന ഒരു നാഡിയാണ്. ഈ ബിന്ദുക്കള്‍ ശരീരത്തിലെ വിവിധ ഗ്രന്ഥികളെയും, അവയവങ്ങളെയും കൂട്ടിയിണക്കി ശരീരത്തെ ഊര്‍ജ്ജമയമാക്കുന്നു.
1. മൂലധാരചക്രം
വൃഷ്ടഭാഗത്ത് ജനനേന്ദ്രിയത്തിന്റെ തൊട്ടു പിന്നിലായി സ്ഥിതി ചെയ്യുന്നു. നിറം – ചുവപ്പ് , ധാതു – ഭൂമി, മന്ത്രം – ലം എന്നിവയാണ്. ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബലഹീനത, ക്ഷീണം, അമിതമായ വണ്ണം, മലമൂത്ര വിസര്‍ജ്ജനതടസ്സം, കൈകാല്‍ മുട്ടുകളില്‍ വേദന എന്നിവ അനുഭവപ്പെടും. ജനനം മുതല്‍ 12 മാസങ്ങള്‍ക്കുളളില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തും. അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു.
2. സ്വാതിഷ്ഠാനചക്രം
നാഭിക്ക് ഒരിഞ്ചു താഴെയായി സ്ഥിതി ചെയ്യുന്നു. നിറം – ഓറഞ്ച് , ധാതു – ജലം, മന്ത്രം – വം. ഇതിന്റെ വളര്‍ച്ച 6 മുതല്‍ 24 മാസം വരെയാണ്. Sexual Gland ന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഈ Gland ഈസ്ട്രജന്‍, പ്രൊജസ് റ്റിറോണ്‍ , ടെസ്റ്റോസ്റ്റിറോണ്‍ എന്നീ സെക്‌സ് ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നു. ഈ ബിന്ദുവിന്റെ പ്രവര്‍ത്തന ലോപം ഗര്‍ഭാശയം, മൂത്രാശയം, കിഡ്‌നി എന്നിവയെ ബാധിക്കുന്നു. അതോടൊപ്പം മുതുകു വേദന, പുരുഷന്‍മാര്‍ക്ക് ജനനേന്ദ്രിയ സംബന്ധമായ പോരായ്മകള്‍, Impotency എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
3. മണിപ്പൂര ചക്രം
ഇത് നെഞ്ചിലെ അസ്ഥികൂടത്തിന് താഴെ നാഭിക്ക് മുകളിലായി പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇതിന്റെ നിറം – മഞ്ഞ, ധാതു – അഗ്നി, മന്ത്രം- റം, വളര്‍ച്ചാ സമയം 18 മാസം മുതല്‍ 4 വയസ്സു വരെയാണ്. ഈ ചക്രം പാന്‍ക്രിയാസ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രന്ഥി ഇന്‍സുലിന്‍, ഗ്ലൂക്കോജന്‍ എന്നിവയുടെ ഉല്‍പത്തിയെ നിയന്ത്രിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനരാഹിത്യം, അള്‍സര്‍, ഡയബറ്റീസ്, ആമാശയസംബന്ധമായ മറ്റു രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
4. അനാഹത ചക്രം
ഇത് ശ്വാസകോശങ്ങളുടെ നടുവിലായി സ്ഥിതി ചെയ്യുന്നു. നിറം – പച്ച, ധാതു – വായു, മന്ത്രം- യം. ഇതിന്റെ വളര്‍ച്ച 4 വയസ്സു മുതല്‍ 7 വയസ്സു വരെയാണ്. തൈമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനരാഹിത്യം ആസ്ത്മ, രക്തസമര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ.ഹൃദയശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ക്കും കാരണമാകുന്നു.
5. വിശുദ്ധചക്രം
ഇത് കണ്ഠത്തില്‍ സ്ഥിതി ചെയ്യുന്നു. നിറം-നീല, ധാതു -ഈദ്, മന്ത്രം -ഹം. വളര്‍ച്ചാ സമയം 7 വയസ്സുമുതല്‍ 12 വയസ്സു വരെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ പ്രവര്‍ത്തന ലോപം തൈറോയ്ഡ്ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുന്നു. കേള്‍വികുറവ് ഉണ്ടാകാനും കാരണമായേക്കാം.
6. ആജ്ഞ ചക്രം
നെറ്റിയിലെ പുരികത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്നു. ഇതിന് മൂന്നാം ത്രിക്കണ്‍ എന്നും പേരുണ്ട്. നിറം – ഇന്ദ്രനീലം അല്ലെങ്കില്‍ ഇന്റിഗോ, ധാതു -പ്രകാശം, മന്ത്രം – ഓം. വളര്‍ച്ച കൗമാരപ്രായം മുതല്‍ ആരംഭിക്കുന്നു. ഇതിന്റെ പ്രവര്‍ത്തനരാഹിത്യം കാഴ്ചക്കുറവ്, നിദ്രയില്ലായ്മ, തലവേദന എന്നിവയ്ക്ക് വഴി തെളിയിക്കുന്നു. ഇത് പിറ്റ്യൂറ്ററി ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
7. സഹസ്രാരചക്രം
ഇത് ശിരസ്സിന്റെ ഊര്‍ധ്വഭാഗത്തായി സ്ഥിതി ചെയ്യുന്നു. നിറം – വയലറ്റ്, മന്ത്രം -ഓം. ഈ ചക്രം ജീവിതാവസാനം വരെ വളര്‍ന്നു കൊണ്ടിരിക്കും. പീനിയല്‍ ഗ്രന്ഥിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രവര്‍ത്തലോപം തലച്ചോറിനെ ബാധിക്കുന്നു. മാനസികാസ്വാസ്ഥ്യം, ബുദ്ധിമാന്ദ്യത എന്നിവയ്ക്കും കാരണമാകുന്നു.
No comments:
Post a Comment