Tuesday, 18 October 2016

ശാന്തനാവുക

ശാന്തനാവുക എന്നത് എങ്ങനെ? ശാന്തനാകാതെ ധ്യാനം സാധ്യമാക്കുമോ? ശാന്തതയ്ക്ക് ധ്യാനവുമായി എന്താണ് ബന്ധം? ധ്യാനിക്കണമെങ്കിൽ മനസ്സ് ശാന്തമാവുക തന്നെ വേണ്ടേ?

മനസ്സ് ശാന്തമായി എങ്കിൽ പിന്നെ ധ്യാനിക്കണമോ? അപ്പോൾ മനസ്സ് ശാന്തമാക്കുവാൻ വേണ്ടിയാണോ ധ്യാനിക്കേണ്ടത് അതോ മനസ്സ് ശാന്തമായിട്ട് ധ്യാനിക്കണമോ?

എന്തായാലും ഇങ്ങനെയുള്ള തുടർ ചോദ്യങ്ങളും ചിന്തകളും പൊന്തി വരുമ്പോൾ ഉത്തരങ്ങൾ തേടുകയും കൊടുക്കുകയും ചെയ്യുന്നത് കൊണ്ടല്ലേ ശാന്തത എന്നിൽ നിലനിൽക്കാത്തത്.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment