ആത്മീയതയിൽ ഉയരണമെങ്കിൽ സാധനാ ലോകത്തിൽ കൂടി സഞ്ചരിക്കേണ്ടതായുണ്ട്. ഉയരണം എന്നുള്ളത് ഒരു ആഗ്രഹം മാത്രമായിരുന്നാൽ അത് മനസ്സിന്റെ ഒരു ഭാവന മാത്രമായി മാറും.
എന്നാൽ സാധനയിലൂടെ മുന്നോട്ട് പോയാൽ മനസ്സിനെ നിരാകരിക്കുന്ന അവസ്ഥയിലേക്ക് ഉയരും. വളർച്ചയെ എങ്ങനെ ഞാൻ അറിയും? മനസ്സിനെ നിരീക്ഷിക്കുന്ന എനിക്ക് മനസ്സ് ശാന്തമാകുന്നത് അറിയാനാകണം.
ഞാൻ നിശ്ശബ്ദനാകുമ്പോൾ മാത്രമെ മനസ്സ് ശാന്തമാവുകയുള്ളു. എന്നാൽ എന്റെ നിശ്ശബ്ദതയോ മനസ്സിന്റെ ശാന്തതയോ എന്നിൽ സംഭവിച്ചത് ഞാൻ എന്തിനെയെങ്കിലും ആശ്രയിച്ചപ്പോഴാണ് എങ്കിൽ അത് ഒരു വളർച്ചയേ അല്ല.
ഈ തിരിച്ചറിവ് സ്വയം മനനത്താലും നിരീക്ഷണത്താലും ഞാൻ തിരിച്ചറിയേണ്ടതായുണ്ട്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment