ആത്മാവ് അഥവാ ഞാൻ എന്ന ബോധം എല്ലായിപ്പോഴും പൂർണ്ണമാണ്. സ്വതന്ത്രമാണ്. പിന്നെ എന്താണ് ചെയ്യുവാൻ ഉള്ളത്? ആത്മാവിനു വേണ്ടി ഒന്നും ചെയ്യുവാൻ ഇല്ല.
പക്ഷെ ആ പൂർണ്ണതയും സംതൃപ്തിയും അനുഭവപ്പെടുന്നില്ലല്ലോ എന്നാണ് പലരുടേയും പരാതി.
അതിന്റെ കാരണം നിങ്ങൾ ശരീരവും മനസ്സുമൊക്കെ ആണെന്ന് സങ്കൽപിക്കുന്നതാണ്. നിങ്ങൾക്കുണ്ടെന്ന് കരുതുന്ന ഓരോ പ്രശ്നങ്ങളും ശരീരത്തിന്റേയോ മനസ്സിന്റേയോ ആണെന്ന് പരിശോധിച്ചാൽ അറിയുവാൻ കഴിയും. അതൊന്നും നിങ്ങളുടെ - ബോധത്തിന്റെ -പ്രശ്നങ്ങളല്ലെന്ന് മാത്രമല്ലാ സത്യവും അല്ല. നിങ്ങളിൽ ഒരു സ്വപ്നം പോലെ ഉയർന്നു വരുന്ന ഭ്രമമാണ് ശരീരവും ചിന്തകളും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ.
ഇതറിഞ്ഞു് ശാന്തമായി ,ആത്മാവായി നോക്കി നില്ക്കുക മാത്രമെ വേണ്ടതായിട്ടൊള്ളൂ. ശരീരവും മനസ്സും ആയി താതാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണ് അശാന്തി അനുഭവപ്പെടുന്നതു്. അപ്പോൾ ശാന്തി പ്രാപിക്കുവാൻ ശ്രമിക്കണമെന്ന് തോന്നും. അതിനു വേണ്ടി സാധന ചെയ്യണമെന്ന് തോന്നും.
പക്ഷെ ആരാണ് സാധന ചെയ്യുന്നത്?
ഇല്ലാത്ത ശരീരവും മനസ്സും ആണ് സാധന ചെയ്യുന്നത്. ശരീരവും മനസ്സും സാധന ചെയ്യുന്നത് , ഞാൻ സാധന ചെയ്യുന്നതല്ല ;.സാധന ചെയ്യുന്നുവെന്നു സ്വപ്നം കാണുന്നതാണ്.
അതു കൊണ്ട് 'ഞാൻ' എന്നത് ശരീരമാണെന്നും മനസ്സാണന്നുമുള്ള തെറ്റിദ്ധാരണ നീക്കി നിസംഗത കൈവരിക്കാമെങ്കിൽ പൂർണ്ണ .ശാന്തി അനുഭവപ്പെടും
**കടപ്പാട് ഗുരു പാരമ്പരയോട് **
No comments:
Post a Comment