കൂടുതൽ കൂടുതൽ ഭൗതീക വസ്തുക്കൾ സ്വന്തമാക്കുമ്പോഴാണ് സുഖമെന്നാണ് നമ്മിൽ പലരും കരുതുന്നത്. എന്നാൽ നാം സുഖ സൗകര്യങ്ങൾക്കായി കുന്നുകൂടുന്ന പല വസ്തുക്കളും പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും നമ്മുടെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുകയാണു് പതിവ്.
എപ്പോഴാണ് ഏറ്റവും അധികം സുഖം?
ഒരു നാമരൂപങ്ങളും - നമ്മുടെ ശരീരം പോലും - അറിവിലില്ലാത്ത സുഷുപ്തിയിലാണ് നാം ഏറ്റവും സുഖം അനുഭവിക്കുന്നത്.
അപ്പോൾ ത്യാഗത്തിലാണ് സുഖം.!!
അഹങ്കാരം - ഞാൻ എന്ന ഭാവത്തെ - ത്യജിക്കുമ്പോൾ പരമസുഖം. അതു തന്നെ ഈശ്വരനുമായുള്ള സംയോഗം
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment