ഞാൻ ഒരു വിശ്വാസി ആണല്ലോ പിന്നെ എന്തു വേണം കൂടുതലായി എന്ന ചിന്ത എന്നെ സാധനാ ലോകവുമായി ഒരു അകലം സൃഷ്ടിച്ചു. ആത്മീയതയിൽ എന്തു പഠിക്കാനാണു ഉള്ളത് എന്ന തോന്നൽ എന്നിലെ അഹം നിലനിർത്താൻ സഹായിച്ചു. മറ്റുള്ളവർ വിശ്വാസം വളർത്താനാണ് ഇതൊക്കെ പഠിക്കാൻ ശ്രമിക്കുന്നത് എന്ന ന്യായീകരണം എന്നെ കൂടുതൽ അജ്ഞാനിയായി നിലനിർത്തി.
സാധനാ ലോകത്തിലേയ്ക്ക് കടന്നു വന്നപ്പോൾ ഞാൻ ഒരു വിശ്വാസി തന്നെയാണോ എന്ന ചിന്ത മൊത്തത്തിൽ എന്നെ പിടിച്ചു കുലുക്കി. ആത്മീയത ആഴമെറിയതാണ് എന്ന് സാധനയിൽ വന്നപ്പോൾ മനസ്സിലായി. ഞാൻ ഒരു വിശ്വാസി ആയതു കൊണ്ടു ഇതോന്നും വേണ്ട എന്ന് ചിന്തിച്ചിരുന്നത് എന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു.
ശരിക്കും സാധനയിൽ പ്രവേശിച്ചപ്പോൾ ഞാൻ വിശ്വാസി എന്നോ ഭക്തൻ എന്നോ ജ്ഞാനി എന്നോ ആത്മാന്വേഷി എന്നോ പറയാൻ തന്നെ പേടിയായി കാരണം ഈ തലക്കെട്ടുകൾ എല്ലാം ഞാൻ എന്റെ അഹത്തിനു വെച്ചു കൊടുക്കുന്ന കീരീടങ്ങൾ അല്ലേ?
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment