Saturday, 22 October 2016

തെറ്റുകൾ

തെറ്റുകൾ ചെയ്യരുതെന്ന് ഒരു ആശയം നിങ്ങളുടെ ഉളളിൽ ഉറച്ചു പോയിട്ടുണ്ട്. അപ്പോൾ തെററുകൾ വരുത്താതിരിക്കാൻ സ്വയം പീഡിപ്പിക്കേണ്ടി വരുന്നു. അബദ്ധ ത്തിൽ തെറ്റുകൾ വന്നു പോയാൽ കുറ്റബോധം വരുന്നു. അപ്പോൾ നിങ്ങൾ സ്വയം നിന്ദിക്കുന്നു....

സ്വയം നിന്ദിക്കേണ്ട ആവശ്യമില്ല. ഒരു കാര്യം മാത്രം ഓർക്കുക. ഒരേ തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക. നിങ്ങൾക്ക് കുറ്റബോധം തോന്നണമെന്നല്ല ഞാൻ പറയുന്നത്.പുതിയ തെറ്റുകളാണ് വരുത്തേണ്ടത്. അങ്ങനെയാണ് ഒരാൾ വളരുന്നത്.പഴയ തകരാറുകൾ കളയുക. എപ്പോഴും പുതിയ തെറ്റുകൾ വരുത്താനുള്ള വഴികൾ കണ്ടെത്തുക.

ഒരു ദിവസം ചുരുങ്ങിയത് ഒരു പുതിയ തെറ്റെങ്കിലും വരുത്തണം.ശ്രമിച്ചു നോക്കൂ.തെറ്റ് വരുത്തുകയും അത് ആസ്വദിക്കുകയും ചെയ്യുക.... തെറ്റുകൾ മാനുഷികമാണ്. അതു കൊണ്ട് നിങ്ങളാരു മനുഷ്യനാകുന്നു. അമാനുഷികമായ ആദർശങ്ങൾ മനസ്സിൽ സൂക്ഷിക്കാതിരിക്കുക. അപ്പോൾ മാത്രമേ യഥാർത്ഥ വളർച്ച സംഭവിക്കുകയുള്ളു.സ്വയം സ്വീകാര്യതയുണ്ടാകുമ്പോൾ നിങ്ങളുടെ വളർച്ച സുഗമമായിത്തീരും....... 

ഓഷോ

No comments:

Post a Comment