Sunday, 16 October 2016

ബുദ്ധി

സനത്കുമാരൻ കഠിന തപസിൽ ഏർപ്പെട്ടിരുന്ന സമയം. ഈശ്വരൻ അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്തു വരം വേണമെങ്കിലും ചോദിക്കുവാൻ ആവശ്യപ്പെട്ടു.

പക്ഷെ സനത് കുമാരൻ പറഞ്ഞൂ,
"ഞാനല്ലേ ഈ സ്ഥലത്ത് ആദ്യം വന്നത്? അങ്ങ് ഇപ്പോഴാണ് വന്നത്. അപ്പോൾ അങ്ങ് എന്റെ അഥിതിയാണ്. അപ്പോൾ അങ്ങേക്ക് എന്താണ് വേണ്ടതെന്നു് പറയൂ, അത് നൽകേണ്ടത് എന്റെ ചുമതലയാണ് "
സനത് കമാരൻ ബ്രഹ്മത്തെ അറിഞ്ഞു കഴിഞ്ഞിരുന്നു. ബ്രഹ്മത്തെ അറിഞ്ഞവൻ ബ്രഹ്മം തന്നെയാണ്. അതു കൊണ്ട് ഈശ്വരനോട് തുല്യ നിലയിൽ സംസാരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഞാനും നീയും ഒന്ന്! അതായിരുന്നു സനത് കുമാരന്റെ ഭാവം. അതു കൊണ്ട് അദ്ദേഹം അങ്ങിനെ സംസാരിച്ചതിൽ അത്ഭുതമില്ല. കാരണം അദ്ദേഹമപ്പോൾ സർവ്വവ്യാപി ആയിരുന്നു! വ്യക്തിഭാവം നഷടപ്പെട്ടിരുന്നു.

എന്നാൽ വ്യക്തിഭാവമുള്ളപ്പോൾ, ഒരു ഈശ്വരനെ കൂടി അംഗീകരിക്കുന്നതാണ് ബുദ്ധി. അതു മാത്രമെ അഭയവും വിജയവും നൽകുകയൊള്ളു.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment