''സിദ്ധികളിൽ ഭ്രമിക്കപ്പെടുന്നവൻ അന്ധതമസിനെ പ്രാപിക്കുന്നു''
ഉപനിഷത് ഉദ്ഘോഷിക്കുന്നതാണിത്.
സാധനയുടെ പല ഘട്ടങളിൽ സാധകനായി ഒരുക്കി വച്ചിട്ടുള്ള
പടുകുഴികളാണ് സിദ്ധികൾ. സിദ്ധികളിൽ ആകൃഷ്ടനായി ലക്ഷ്യം
മറന്നു പോകുന്ന മനസ്സുകൾ അന്ധതമസ്സിനെ പ്രാപിക്കുന്നു.
അകാരണമായും സിദ്ധികൾ വ്യക്തികളിൽ സംഭവിക്കുകയും
അത് തനിയെ അപ്രത്യക്ഷമാകുകയും ചെയ്തുകാണുന്നു.
വ്യക്തിയുടെ ആത്മീയ പുരോഗതിക്ക് വിലങുതടിയാണീ സി
ദ്ധികൾ.
സിദ്ധി സംഭാതനത്തിന്ന് ആത്മീയ സാധനകളെ ദുർവിനിയോ
കം ചെയ്യുന്ന മനസ്സുകൾ അന്ധതമസ്സിനെ പ്രാപിക്കുമെന്ന് ഉ
പനിഷത്ത് ആവർത്തിച്ച് പ്രഖ്യാപിക്കുന്നത് ശ്രദ്ധേയമാണ്.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment