സൃഷ്ടിജാലങ്ങളിൽ ചിന്താശക്തിയാലും ബുദ്ധിയാലും ശ്രേഷ്ടതയുള്ളത് മനുഷ്യനാണ്. അറിവ്, അറിയുന്നവൻ,അറിയപ്പെടുന്ന പദാർത്ഥം എന്നിങ്ങനെയുള്ള അറിവിന്റെ മൂന്ന് പുടങ്ങൾ അല്ലെങ്കിൽ ത്രിപുടി കൊണ്ടാണ് മനുഷ്യൻ ഈ പ്രപഞ്ചത്തിൽ വ്യവഹരിക്കുന്നത്. ഈ ത്രിപുടിയുടെ തലങ്ങൾ ഒന്നായി ബോധത്തിൽ ലയിക്കുന്ന അവസ്ഥയിലാണ് അഖണ്ഡബോധം . ത്രിപുടികൾ പിരിഞ്ഞിരിക്കുന്ന ലോകത്താണ് സാധാരണ മനുഷ്യന്റെ ജീവിതം. വൈവിദ്ധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും ലോകത്ത് ആഗ്രഹങ്ങളും വിഷയങ്ങളുമായി കഴിഞ്ഞുകൂടുന്ന സാധാരണ മനുഷ്യനു ത്രിപുടി മുടിഞ്ഞിടുന്ന ഒരു ലോകം അപരിചിതമാണ്. അവൻ ഈ സങ്കടവൻകടലിൽ വീണു വലയുകയാണ്.ജലത്തിനു ദാഹം ശമിപ്പിക്കാനും പ്രളയമുളവാക്കാനും കഴിയും. വായുവിന് പ്രാണവായുവാകാനും കൊടുങ്കാറ്റാകാനും കഴിയും. അഗ്നിക്ക് പ്രകാശം പകരുവാനും ദഹിപ്പിക്കുവാനും കഴിയും. ഇതുപോലെ വിജ്ഞാനങ്ങൾ ശാന്തിയും അശാന്തിയുമുണ്ടാക്കും. ഇവിടെയൊക്കെയും നിത്യവും സത്യവുമായിരിക്കുന്ന ബോധത്തോടെയല്ലാതെ മനസ്സിന്‍റെ ചാപലതകളെയാണ് പിന്‍തുടരുന്നതെങ്കില്‍ വേണ്ടതു വേണ്ടാത്തതുപോലെയും വേണ്ടാത്തതു വേണ്ടതുപോലെയും വന്നു ഭവിക്കും.
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment