Sunday, 16 October 2016

അന്തർ വാണി

അന്തർ വാണി

ആത്മീയ പാതയിൽ ഒരാൾ ഏതു ഘട്ടത്തിൽ നിന്നാലും ഈശ്വരീയ സ്നേഹം ഒരു പോലെയാണ് . നിങ്ങൾ ഈശ്വരനെ സ്നേഹിക്കുന്നൂവെങ്കിൽ ഈശ്വരൻ നിങ്ങളെ നയിക്കുക തന്നെ ചെയ്യും

പക്ഷെ ലോകത്തേക്കാൾ നിങ്ങൾ ഈശ്വരനെ പ്രധാനമായി കാണണം. അപ്പോൾ മനസ്സ് എപ്പോഴും ഈശ്വരനിൽ നില്ക്കും.  മനസ്സ് ഈശ്വരനിലാണെങ്കിൽ നിങ്ങൾ ഈശ്വരനെ സ്നേഹിക്കുന്നുണ്ട്.

ഈശ്വരൻ എന്താണെന്ന് കൃത്യമായി അറിഞ്ഞില്ലെങ്കിലും , ഈശ്വരനെ ഒരു വ്യക്തിയായി കണ്ടാൽ പോലും, നമ്മുടെ മനസ്സ് ഈശ്വരനിൽ ആണെങ്കിൽ ഈശ്വരീയ മാർഗ്ഗദർശനം ലഭിക്കും.
ഒരു ദിവ്യശബ്ദം നമ്മെ നയിച്ചുകൊണ്ടിരിക്കും. ഓരോ ചെറിയ കാര്യത്തിലും ഇടപെടുകയും മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്യും. അതാണ് അന്തർവാണി.

സത്യത്തിൽ ഈ ശബ്ദം എല്ലാവരുടേയും ഉള്ളിലുണ്ട്. ലോകത്തിന്റെ കോലാഹലങ്ങളിൽ മനസ്സ് മുഴുകുമ്പോൾ ഈ അന്തർവാണി കേൾക്കാനാവില്ല.

എല്ലാത്തിനും ഈശ്വരനെ ആശ്രയിക്കുക. ഈശ്വരനോട് നിരന്തരം സംസാരിക്കുക. ഈ അന്തർവാണി വ്യക്തമായി വരും. അതിനെ ആശ്രയിക്കുമ്പോൾ അകം ശാന്തി കൊണ്ടു നിറയും.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment