Sunday, 23 October 2016

നിശ്ചലതയെ  നിരീക്ഷിക്കുമ്പോൾ

നിശ്ചലതയെ  നിരീക്ഷിക്കുമ്പോൾ  മനസ്സ്  കൂടുതൽ  ചലിക്കുന്നത്‌  ആയി  അനുഭവപ്പെടാം , അങ്ങനെ  ചലിക്കുന്ന  മനസ്സിനെ  നിരീക്ഷിക്കുന്ന  ധ്യാനസാധകനിൽ  ഒരു  സംശയം  ഉദിച്ചു ,

ധ്യാനസാധകൻ : ഈശ്വരന്റെ  ഉള്ളിലെ  സ്നേഹം  എങ്ങനെ  തിരിച്ചറിയാം

ധ്യാനഗുരു : നിന്റെ  ഉളളിൽ  സ്നേഹം  ഉണ്ടോ ?

ധ്യാനസാധകൻ : കുറച്ച്  സ്നേഹം  ഉണ്ട് .

ധ്യാനഗുരു : നിന്റെ  ഉള്ളിലെ  സ്നേഹം  ഈശ്വരന്റെ  സ്നേഹവും  തമ്മിൽ  തുല്യം  ആകുമ്പോൾ  മാത്രം  നിനക്ക്  ഈശ്വരന്റെ  സ്നേഹം  തിരിച്ചറിയുവാൻ  സാധിക്കും

കടലിനെ  അറിയാൻ  കടൽ  ആകുക  എന്നത്  മാത്രമേ നിവർത്തിയുള്ളൂ  എന്ന്  അറിഞ്ഞ  സാധകൻ , ചലനം  നിലച്ച  ഘടികാരം  കണക്കെ  ചലന  രഹിതമായി  നിന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment