പുരാതന ചൈനയിലെ താവോ ഗുരു ചുവാങ്ങ് സു ഒരിക്കൽ ഒരു സ്വപ്നം കണ്ടു.
സ്വപ്നത്തിൽ താനൊരു ശലഭമായി പാറിനടക്കുന്നു. മനുഷ്യനാണെന്ന തോന്നലേ ഉണ്ടായിരുന്നില്ല.
പൊടുന്നനേ ഉറക്കത്തിൽ നിന്ന് അദ്ദേഹം ഞെട്ടുയുണർന്നു. താനൊരു മനുഷ്യനായി കട്ടിലിൽ കിടക്കുകയാണെന്ന് മനസ്സിലായി.
അദ്ദേഹം ചിന്തിച്ചു.
" കുറച്ചു മുമ്പ് ശലഭമാണന്ന് സ്വപ്നം കണ്ട ഒരു മനുഷ്യനാണോ ഞാൻ, അതോ ഇത്രയും കാലം മനുഷ്യനാണെന്ന് സ്വപ്നത്തിൽ കഴിഞ്ഞ ഒരു ശലഭം തന്നയോ ? "
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment