എന്റെ വിവേകം ചിന്തകളിൽ മാത്രം... പക്ഷേ എന്റെ വാസനകൾ എന്നെ കൊണ്ടുപോകുമ്പോൾ എന്റെ വിവേകം അവിടെ തോൽക്കുന്നു.
എല്ലായ്പ്പോഴും എന്റെ വാസനകൾ ജയിക്കുന്നു.. ചില സമയം എന്റെ വിവേകം ജയിക്കുന്നു... എന്റെ വാസനകളിൽ നിന്ന് പിൻ വാങ്ങി അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണു ഇതിലെ സുഖം എന്നു നോക്കിയാൽ ഒന്നും കാണില്ല...
കാരണം ഇപ്പോൾ വാസന ആയാലും വിവേകം ആയാലും അത് എന്റെത് എന്ന സങ്കൽപത്തിൽ നിലനിൽക്കുന്നു. ആ സങ്കൽപത്തിന്റെ ഉറവിടം അറിയാത്തിടത്തോളം തിരമാലകൾ വന്നു പോയി തന്നെ നിൽക്കും..
**കടപ്പാട് ഗുരുപരമ്പരയോട്**
സനാതനധര്‍മ്മം എന്നത് വാസ്തവത്തില്‍ ഒരു മതമല്ല. എല്ലാവരുടെയും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ഉയര്‍ച്ചയ്ക്ക് ഉതകുന്ന അനേകം തത്ത്വങ്ങളുടെയും സാധനാമാര്‍ഗ്ഗങ്ങളുടെയും ആചാരങ്ങളുടെയും ജീവിതരീതികളുടേയും ആകെത്തുകയാണ് ഹിന്ദുധര്‍മ്മം.
ReplyDeleteമനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിച്ച സംസ്‌കൃതിയാണ് സനാതനധര്‍മ്മം അഥവാ ഹിന്ദുധര്‍മ്മം. സമസ്ത ജീവരാശികള്‍ക്കും നന്മയും ശ്രേയസ്സും പ്രദാനംചെയ്യുന്ന തത്ത്വങ്ങളും ആദര്‍ശങ്ങളുമാണ് സനാതനധര്‍മ്മം ലോകത്തിന് കാഴ്ചവച്ചത്. ഋഷീശ്വരന്മാര്‍ അവരുടെ അനുഭവത്തിലൂടെ കണ്ടെത്തിയതും തലമുറകളിലൂടെ നമുക്ക് പകര്‍ന്നുതന്നതുമാണവ.