Friday, 21 October 2016

ശാന്തി

ചെറിയ  ഒരു ചാറ്റൽ  മഴ  കഴിഞ്ഞു , ധ്യാനസാധകൻ  തന്റെ  ജോലികൾ  എല്ലാം  വേഗം  തന്നെ  പൂർത്തിയാക്കി , ധ്യാനമുറിയുടെ  അകം  മുഴുവൻ  അടിച്ചു  വൃത്തിയാക്കി , നല്ല  മണം ഉള്ള  ധൂപം  പുകയ്ച്ച് ആ  മുറി  മുഴുവൻ  സുഗന്ധം  ആക്കി , ഒരു  ചെറിയ  വിളക്കിന്റെ  അരണ്ട  വെളിച്ചവും  ആ  മുറിയെ ഒരു  മായാലോകം  ആക്കി  മാറ്റി , ധ്യാനസാധകൻ  ആ  സുന്ദര  നിമിഷങ്ങളെ  ഒരു  നിമിഷം  പോലും  പാഴാകാതെ ആസ്വദിച്ചു  കൊണ്ടിരുന്നു . പെട്ടന്ന്  അവിടെ  ധ്യാനഗുരു  കടന്നു  വന്നു.

ധ്യാനഗുരു : ഇന്ന്  വളരെ  നിർമ്മലം  ആയിരിക്കുന്നു ,  നീയും ഇവിടെ  മുഴുവനും , ആകെ  ഒരു  വ്യത്യാസം  ഉണ്ട്  കേട്ടോ.

ധ്യാനസാധകൻ : ഗുരു , എനിക്ക്‌ ഇന്ന്  ഉളളിൽ  ഒരു  ശാന്തി  ലഭിച്ചു, ആ  ശാന്തി  പുറത്തും  കാണുന്നു  അത്രേയുള്ളൂ

ധ്യാനഗുരു : ഉത്തമം , അത്  വളർത്തു

ധ്യാനസാധകൻ : ഗുരു , എല്ലാരേയും  ഒന്നായി  കാണുവാൻ  ഞാൻ  ആദ്യം  എന്താണ്  ചെയ്യേണ്ടത്?

ധ്യാനഗുരു : നിന്നിലെ  എല്ലാം  ഒന്നായാൽ  എല്ലാം  നിനക്ക്  ഒന്നായിമാറും

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment