എല്ലാം അറിയാനാകുമോ? എന്റെ അറിവിനും ഇല്ലേ പരിമിതികൾ, എല്ലാം മനസ്സിലാക്കുവാനാക്കുമോ? മനസ്സിനും ഇല്ലേ പരിമിതികൾ, എല്ലാം ഉൾകൊള്ളാനാകുമോ? ബോധ്യപ്പെടലിനും ഇല്ലേ പരിമിതികൾ.
എല്ലാം വിവേചിച്ചറിയാനാകുമോ? എന്റെ വിവേചന ശക്തിക്കും ഇല്ലേ പരിമിതികൾ, എല്ലാം ബുദ്ധി കൊണ്ട് അറിയാനാകുമോ? എന്റെ ബുദ്ധിക്കുമില്ലേ പരിമിധികൾ. പിന്നെ എന്തു ചെയ്യാനാക്കും?
ഇപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. ഞാൻ പരിമിധിക്കകത്ത് നിൽക്കുമ്പോഴാണ് എനിക്കഹങ്കരിക്കാനാക്കുന്നത്. ഞാൻ അപരിമിതന്ക്കുമ്പോൾ അഹങ്കരിക്കാൻ അവിടെ ഞാൻ എവിടെ? അഹത്തിൽ ചുറ്റി നിൽക്കുമ്പോൾ എല്ലാം പരിമിതിയും അപൂർണ്ണതയും ആയി മാറും'
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment