Sunday, 16 October 2016

ജീവിതം സഫലമാകും

ഈ മനുഷ്യ ശരീരത്തിന്റെ പ്രകൃതം നിങ്ങൾ എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

അതിലെന്താണുള്ളത്?
വിയർപ്പ്, മൂത്രം, മലം, ദുർഗന്ധം, മാംസം, രക്തം....  അതു് നാശത്തിനും മരണത്തിനും വിധേയമാണ്. ഓരോ നിമിഷവും മാലിന്യങ്ങളും ദുർഗന്ധവുമാണു് അതിൽ നിന്നും പുറത്തു വരുന്നത്! ഓരോ നിമിഷവും നശിച്ചുകൊണ്ടിരിക്കുന്ന ഈ ശരീരത്തിൽ എന്താണു് അഭിമാനിക്കുവാനുള്ളതു് ?

നാശത്തിനു വിധേയമായ ഈ ശരീരത്തിന്റെ പ്രകൃതം ഓരോരുത്തരും മനസ്സിലാക്കുകയും അതിനെ ഏറ്റവും ഫലവത്തായി ഉപയോഗിക്കുകയും വേണം.

എന്തിനാണ് ഈ മനുഷ്യ ശരീരം ഈശ്വരൻ നമുക്ക് നൽകിയത്?ദുഷ്പ്രവൃത്തികളിൽ മുഴുകി ജീവിതം പാഴാക്കാനാണോ?

അല്ലേയല്ല.
ഈ ശരീരം നൽകിയിരിക്കുന്നതു് ദിവ്യതയെ പ്രാപിക്കുന്നതിന്നു വേണ്ടി മാത്രമാണ്. അതെങ്ങിനെ ദിവ്യമായി ഉപയോഗിക്കുമെന്ന് നിങ്ങൾ മനസ്സിലാക്കണം.

രാവിലെ ഉണർന്നെഴുന്നേൽക്കുന്ന സമയം മുതൽ രാത്രി ഉറങ്ങാൻ പോകുന്നതു വരെ ലൗകീക കാര്യങ്ങളിൽ മുഴുകുകയാണോ വേണ്ടത്? ഈ മനുഷ്യ ശരീരം ഈശ്വര സ്മരണ നടത്തുന്നതിനായുള്ള ഒരു ദിവ്യമായ ഉപകരണം മാത്രമാണത്രെ!

എങ്ങിനെ ജീവിച്ചാലാണ് മനുഷ്യന് സന്തോഷവും സംതൃപ്തിയും ലഭിക്കുക?

ഇന്ദ്രീയങ്ങൾ ഓരോന്നും നിരന്തരമായ ഈശ്വര സ്മരണയ്ക്ക് ഉപയോഗിക്കണം.

കണ്ണുകൾ കൊണ്ട് നന്മ കാണണം. ചെവികൾ കൊണ്ട് നന്മ കേൾക്കണം. നാവുകൾ മധുരമായി ദിവ്യ വചനങ്ങൾ ഉച്ചരിക്കണം. ദിവ്യനാമങ്ങൾ മധുരമായി പാടണം. അങ്ങിനെ ഓരോ ഇന്ദ്രീയങ്ങളേയും ശരിയായി ഉപയോഗിച്ച് പവിത്രീകരിച്ചാൽ ജീവിതം സഫലമാകും.

ബാബ

No comments:

Post a Comment