Thursday, 20 October 2016

എങ്ങോട്ടാണ് യാത്ര

എങ്ങോട്ടാണ് യാത്ര. എവിടെ ചെന്നു ഇടിച്ചു നിൽക്കും? എന്തിന്നാണ് ഇങ്ങനെ ഒരു യാത്ര. അഹം മനസ്സിനെ വലിച്ചുകൊണ്ടു പോകുമ്പോൾ ഈ വക ചോദ്യങ്ങൾ ആത്മാവിൽ നിന്നും വരുന്നുണ്ടങ്കിലും കേൾക്കുവാൻ ചെവിയുണ്ടാവണമെന്നില്ല.

ഏതോ ശക്തി വീണ്ടും വീണ്ടും അഗാധമായ ഗർത്തത്തിലേയ്ക്ക് വലിച്ചുകൊണ്ടു പോക്കുന്നു. എന്തിനു വേണ്ടി? എന്തു നേടി? ഇനി എന്തങ്കിലും നേടിയെങ്കിൽ അതു എന്നെ പൂർണ്ണനാക്കിയോ? അതറിയത്തില്ല. ഒന്നും അറിയത്തില്ല. ഇനി എങ്ങോട്ടു? തിരിച്ചു അഹത്തിലേയ്ക്ക് പോണോ?

അഹം ഇനി വേണ്ട എങ്കിൽ അഹമില്ലാതെ ഒറ്റക്ക് നടക്കുവാൻ എനിക്കറിയോ? പിച്ചവച്ച് നടന്നു പഠിക്കണം' ആര് പഠിപ്പിക്കും? ഞാനാർക്ക് കൈ കൊടുക്കും? എന്റെ അഹത്തിന് കൈകൊടുത്തതുപോലെ ലാഗവത്തോടെ എനിക്ക് കൈ കൊടുക്കാനാക്കുമോ?

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment