Wednesday, 26 October 2016

വിശ്വസിക്കരുത്

മനസ്സിൽ രസം തോന്നുന്ന കാര്യങ്ങളിൽ മനസ്സ് മുഴുകുന്നത് മനസ്സിന്റെ സ്വഭാവം തന്നെയാണ്. മനസ്സിന് രസമില്ലാതെ വരുമ്പോൾ വിരസത കാണിക്കുന്നതും മനസ്സിന്റെ സ്വഭാവം തന്നെ.

മനസ്സിനെ രസിപ്പിച്ചു കൊണ്ട് മുന്നോട്ടു പോയാൽ ജീവിതത്തിനെ കണ്ണടച്ചു കൊണ്ട് കണ്ടതുപോലെയാക്കും. രസം, വിരസത, മടി, ഇവയെല്ലാം മാറി നിന്നറിയണം, ചിലപ്പോൾ മനസ്സ് മടിച്ചിരിക്കും എന്നിട്ട് ഞാൻ കർമ്മത്തിൽ നിന്നും മാറി നിൽക്കുന്ന യോഗിയായി തോന്നിപ്പിക്കും.

കർമ്മം അറ്റവനും മടിയനും എന്തായന്ന് നമ്മുക്കറിയാനാകണം. മനസ്സിനെ അങ്ങ് കണ്ണടച്ച് വിശ്വസിക്കരുത് എന്ന് സാരം.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment